ETV Bharat / state

സര്‍ക്കാരിന് ആശ്വാസവും വിമര്‍ശനവും ; സിൽവർ ലൈൻ സർവേക്കെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി - സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍സനം

സില്‍വര്‍ ലൈന്‍ സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

സില്‍വര്‍ ലൈന്‍ സര്‍വ്വെ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി  ഹൈക്കോടതി തള്ളി
സര്‍ക്കാറിനാശ്വാസം
author img

By

Published : Mar 29, 2022, 4:30 PM IST

എറണാകുളം : സിൽവർ ലൈൻ സർവേ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഭൂമി ഏറ്റെടുക്കാനും സർവേ നടത്താനും സർക്കാരിന് അധികാരമുണ്ടെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ റെയില്‍വേയുടെ പദ്ധതിയല്ലെന്നതിനാൽ ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം ആവശ്യമില്ലെന്ന സംസ്ഥാന സർക്കാരിന്‍റെ വാദം കോടതി അംഗീകരിച്ചു.

അതേസമയം സിൽവർ ലൈൻ പദ്ധതിക്കെതിരായ മറ്റ് ഹർജികൾ പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വീണ്ടും വിമർശനം ആവർത്തിച്ചു.സുപ്രീം കോടതി ഉത്തരവ് പ്രകാരം പദ്ധതിയിൽ ഇടപെടാനാവില്ല. സര്‍വേയുമായി മുന്നോട്ടുപോയാല്‍ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

also read: കെ റെയില്‍ പ്രതിഷേധം : ക്ലിഫ് ഹൗസില്‍ കല്ലിട്ടെന്ന് യുവമോര്‍ച്ച, തള്ളി പൊലീസ്

സാമൂഹിക ആഘാത പഠനം നടത്തുന്നതിന് സിമന്‍റിട്ട് കല്ലുകള്‍ ഉറപ്പിക്കുന്നത് എന്തിനെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി വരണം. അതുവരെ സര്‍വേ കല്ല് അവിടെയുണ്ടാകുമോയെന്നതില്‍ വ്യക്തത വേണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോടതി നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകൾക്ക് മറുപടി പറയാൻ കഴിയില്ലെന്ന് സർക്കാർ അറിയിച്ചു.

ഉത്തരവ് പുറപ്പെടുവിച്ചാൽ മേൽക്കോടതികളിൽ ചോദ്യം ചെയ്യാൻ കഴിയുമെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് വേണ്ടിയാണ് കോടതി ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു മറുപടി. കേസ് പരിഗണിക്കുന്നത് അടുത്ത മാസം ആറാം തീയതിയിലേക്ക് മാറ്റി. അതേസമയം സിൽവർ ലൈൻ പദ്ധതിയുടെ സർവേ തടഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിനെ സുപ്രീം കോടതി നേരത്തെ വിമർശിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.