ETV Bharat / state

കോട്ടപ്പടിയിൽ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ പശു ചത്തു - കോട്ടപ്പടി സ്വദേശി തോമസ് കുര്യാക്കോസ്

കോട്ടപ്പടി സ്വദേശി തോമസ് കുര്യാക്കോസിൻ്റെ പശുവിനെയാണ് കാട്ടാനക്കൂട്ടം ആക്രമിച്ച് കൊന്നത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

കാട്ടാനക്കൂട്ടം  കാട്ടാനക്കൂട്ടം പശുവിനെ ആക്രമിച്ചു  കോട്ടപ്പടി പഞ്ചായത്ത്  എറണാകുളം  കോട്ടപ്പടി സ്വദേശി തോമസ് കുര്യാക്കോസ്  elephant attack
കോട്ടപ്പടിയിൽ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ പശു ചത്തു
author img

By

Published : Apr 1, 2021, 5:55 PM IST

എറണാകുളം: കോതമംഗലം കോട്ടപ്പടിയിൽ കാട്ടാനക്കൂട്ടം പശുവിനെ ആക്രമിച്ച് കൊന്നു. കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപ്പാറയിലാണ് സംഭവം. കോട്ടപ്പടി സ്വദേശി തോമസ് കുര്യാക്കോസിൻ്റെ പശുവിനെയാണ് കാട്ടാനക്കൂട്ടം ആക്രമിച്ച് കൊന്നത്.

കോട്ടപ്പടിയിൽ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ പശു ചത്തു

പുലർച്ചെ കോട്ടപ്പാറ വനത്തിൽ നിന്ന് എത്തിയ ആനകൾ ജനവാസ മേഖലയിൽ തമ്പടിച്ചതിനെ തുടർന്ന് പ്രദേശവാസികൾ ആനകളെ അവിടെ നിന്ന് തുരത്തിയിരുന്നു. ആനകൾ കാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് റബർ തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ ആക്രമിച്ചത്. പശുവിൻ്റെ കഴുത്തിന് താഴെ ആഴത്തിൽ മുറിവുണ്ട്. മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഫെൻസിങിൻ്റെ പോരായ്‌മകൾ പരിഹരിക്കാനും പശു ഉടമക്ക് നഷ്‌ടപരിഹാരം ലഭിക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കോട്ടപ്പടി പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി പറഞ്ഞു. മുൻപും സമാന സംഭവങ്ങൾ നടന്നിട്ടുള്ളതായി നാട്ടുകാർ പറയുന്നു. കാട്ടാന ശല്യം കാരണം തോമസും കുടുംബവും ഇവിടെ നിന്ന് മാറി താമസിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.