എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കാവ്യാമാധവനെ ചോദ്യം ചെയ്യുന്നതിൽ അവ്യക്തത തുടരുന്നു. വീട്ടിലെത്തി മൊഴിയെടുക്കാമെന്ന നിലപാടിൽ കാവ്യ മാധവൻ ഉറച്ച് നിൽക്കുന്നതാണ് ക്രൈംബ്രാഞ്ചിന് തിരിച്ചടിയായത്. വീട് ഒഴികെയുള്ള ഇടങ്ങളിലെ ചോദ്യം ചെയ്യലില്‍ ബുദ്ധിമുട്ടുണ്ടെന്നും സാക്ഷിയെന്ന പരിഗണന നല്‍കണമെന്നുമായിരുന്നു കാവ്യയുടെ ആവശ്യം.
എന്നാല്‍ വീടൊഴികെ സ്വതന്ത്രമായ മറ്റൊരിടം പരിഗണിക്കാമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. എന്നാല്‍ കാവ്യയുടെ ആവശ്യത്തിന് നിയമപരമായ സാധ്യതയുള്ളതിനാല്‍ ക്രൈംബ്രാഞ്ചിന് കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യേണ്ടിവരും. എന്നാൽ വീട്ടിലായാൽ ചോദ്യം ചെയ്യൽ ഫലപ്രദമാകില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.
തുടര്‍ന്ന ചോദ്യം ചെയ്യലിനായി തിങ്കളാഴ്‌ച ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാനായിരുന്നു കാവ്യ മാധവനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. എന്നാൽ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ബുധനാഴ്‌ചയിലേക്ക് മാറ്റിയത്. തുടരന്വേഷണത്തിന്‍റെ ഭാഗമായി ദിലീപിന്‍റയും സഹോദരി ഭർത്താവ് സുരാജിന്‍റെയും ഫോണുകളിൽ നിന്ന് പിടിച്ചെടുത്ത ശബ്ദ രേഖകളിലാണ് നടിയെ ആക്രമിച്ചകേസിൽ കാവ്യ മാധവന്‍റെ പങ്ക് സംബന്ധിച്ച് സംശയമുയർന്നത്.
ഇതേ തുടർന്നാണ് കാവ്യയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. അതേ സമയം ദിലീപിന്‍റെ സഹോദരന്‍ അനൂപിനോടും സഹോദരി ഭര്‍ത്താവ് സുരാജിനോടും ബുധനാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും സ്ഥലത്തില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സാധിക്കില്ലെന്നും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
also read:വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ല ; കാവ്യയുടെ ആവശ്യം തള്ളി ക്രൈം ബ്രാഞ്ച്