ETV Bharat / state

Angamaly Murder | അങ്കമാലിയിലെ തമിഴ്‌നാട് സ്വദേശിയുടെ മരണം കൊലപാതകം; തമിഴ്‌നാട് സ്വദേശികളായ രണ്ട് പേർ പിടിയിൽ - കൊലപാതകം

തമിഴ്‌നാട് സ്വദേശിയായ കണ്ണൻ എന്നയാളാണ് മരിച്ചത്. തിരുമൈലൂർ അരവിന്ദൻ, തിരുവള്ളൂർ മാരിയമ്മൻ കോവിൽ നാഗമണി എന്നിവർ അറസ്റ്റിൽ. മുൻവൈരാഗ്യത്തെ തുടർന്ന് ഇരുവരും ചേർന്ന് കണ്ണനെ മർദിക്കുകയായിരുന്നു.

tamilnadu native found dead  tamilnadu native found dead two arrested  tamilnadu native dead in angamaly  angamaly tamilnadu native dies  murder in angamaly  angamaly murder accused arrested  Angamaly Murder  അങ്കമാലി  അങ്കമാലി കൊലപാതകം  അങ്കമാലി തമിഴ്‌നാട് സ്വദേശിയുടെ മരണം  അങ്കമാലിയിലെ തമിഴ്‌നാട് സ്വദേശിയുടെ കൊലപാതകം  അങ്കമാലി കൊലപാതകം പ്രതികൾ പിടിയിൽ  കണ്ണൻ  കൊലപാതകം  അങ്കമാലി തമിഴ്‌നാട് സ്വദേശി കൊലപാതകം പ്രതികൾ
Angamaly Murder
author img

By

Published : Jul 17, 2023, 7:33 AM IST

Updated : Jul 17, 2023, 12:59 PM IST

എറണാകുളം : അങ്കമാലിയിലെ തമിഴ്‌നാട് സ്വദേശിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്‌നാട് സ്വദേശികളായ തിരുയെൻഗാമല തിരുമൈലൂർ അരവിന്ദൻ(59), തിരുവള്ളൂർ മാരിയമ്മൻ കോവിൽ നാഗമണി (42) എന്നിവരെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്‌തു. അങ്കമാലി കരയാംപറമ്പ് സ്വദേശിയായ വർഗീസ് എന്നയാളുടെ എളവൂരിലെ പെട്രോൾ പമ്പിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ (50) എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു (ജൂലൈ 13) കേസിനാസ്‌പദമായ സംഭവം. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. മരണ കാര്യത്തിൽ സംശയം ഉണ്ടായിരുന്നെങ്കിലും മൃതദേഹത്തിൽ പുറമെ പരിക്കുകൾ ഇല്ലായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ മരണകാരണം തലയോട്ടി പൊട്ടിയതു കൊണ്ടാണെന്നും, ശക്തിയായി ഭിത്തിയിലോ തറയിലോ തലയടിച്ചാൽ ഉണ്ടാകുന്ന തരത്തിലുള്ള മുറിവാണെന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

തുടർന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ ഇൻസ്പെക്‌ടർ പി ലാൽ കുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണത്തിൽ കണ്ണന്‍റെ മരണ സമയത്ത് കൂടെ രണ്ട് പേർ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം തെളിഞ്ഞത്.

രണ്ട് പ്രതികളും മദ്യപിച്ച ശേഷം കണ്ണൻ താമസിക്കുന്ന മുറിയിൽ അതിക്രമിച്ച് കയറി തറയിൽ കിടന്നിരുന്ന കണ്ണന്‍റെ മുഖത്തടിച്ചു. തുടർന്ന്, തലപിടിച്ച് തറയിൽ ശക്തിയിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയോട്ടിയുടെ ഉൾഭാഗത്ത് പൊട്ടലും ആന്തരിക രക്തസ്രാവവും ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.

മുൻപ് അങ്കമാലി ഭാഗത്തുള്ള കള്ള് ഷാപ്പിന് മുൻവശത്ത് വച്ച് കണ്ണനുമായി അടിപിടി കൂടിയതിന്‍റെ വൈരാഗ്യം നാഗമണിയ്ക്കുണ്ടായിരുന്നു. പണിക്കൂലിയും, മദ്യത്തിന്‍റെ പണവും നൽകാത്തതിലുള്ള വൈരാഗ്യം അരവിന്ദനും കണ്ണനോട് ഉണ്ടായിരുന്നു.

മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു : കഴിഞ്ഞ ദിവസം വൈക്കത്ത് മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചിരുന്നു. പുനലൂർ സ്വദേശി ബിജു ജോർജാണ് കുത്തേറ്റ് മരിച്ചത്. വൈക്കം പെരുഞ്ചില്ല ഷാപ്പിന് സമീപത്ത് ഇയാൾ വയറിൽ കുത്തേറ്റ് രക്തം വാർന്ന നിലയിൽ കിടക്കുന്നതാണ് കണ്ടത്.

സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. വൈക്കം തോട്ടകം സ്വദേശിയെയാണ് പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. കള്ളുഷാപ്പിനകത്ത് വച്ചാണ് ഇയാൾക്ക് കുത്തേറ്റതെന്നാണ് പൊലീസ് പറയുന്നത്. ജൂലൈ 12ന് രാവിലെ എട്ട് മണിയോടെ ബിജു കള്ള് ഷാപ്പിലേക്ക് കയറുന്നതും ഇറങ്ങുന്നതും സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു. വൈദ്യ പരിശോധനയിൽ കൊല്ലപ്പെട്ടയാളുടെ വയറ്റിൽ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് ഡോക്‌ടർമാരും പറഞ്ഞു. ഷാപ്പിനകത്ത് കുത്തേൽക്കാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമായിരുന്നില്ല.

More read : Murder | വൈക്കത്ത് മധ്യവയസ്‌കനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, ഒരാൾ കസ്‌റ്റഡിയിൽ

മധ്യവയസ്‌കയെ യുവാവ് കൊലപ്പെടുത്തി : കഴിഞ്ഞ ജൂൺ 10ന് കോട്ടയത്ത് ഒപ്പം താമസിച്ചിരുന്ന യുവാവിന്‍റെ അടിയേറ്റ് മധ്യവയസ്‌ക കൊല്ലപ്പെട്ടിരുന്നു. പാലാ അമ്പാറ സ്വദേശി ഭാര്‍ഗവിയാണ് (48) യുവാവിന്‍റെ അടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതിയായ കൊച്ചുപുരക്കൽ ബിജുമോനെ പൊലീസ് പിടികൂടി. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

രണ്ട് വര്‍ഷമായി ഇരുവരും ബിജുവിന്‍റെ വീട്ടില്‍ ഒന്നിച്ചായിരുന്നു താമസം. സംഭവ ദിവസം താമസ സ്ഥലത്ത് ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയും തര്‍ക്കമുണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

Last Updated : Jul 17, 2023, 12:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.