ETV Bharat / state

ജീവന് ഭീഷണി: ഇന്ന് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും - സ്വപ്ന സുരേഷ് - സ്വപ്‌ന സുരേഷ് രഹസ്യമൊഴി

ജീവന് ഭീഷണി നിലനില്‍ക്കുന്നുവെന്ന് കോടതിയെ അറിയച്ചതിന് പിന്നാലെയാണ് സ്വപ്‌നയുടെ രഹസ്യമൊവഇ രേഖപ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചത്

thiruvananthapuram gold smuggling case  swapana suresh gold smuggling case  തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്  സ്വപ്‌ന സുരേഷ് രഹസ്യമൊഴി  തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷണം
തിരുവനന്തപുരം സ്വര്‍ണക്കടത്ത്: കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലിന് സ്വപ്‌ന സുരേഷ്; രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഇന്നും തുടരും
author img

By

Published : Jun 7, 2022, 10:51 AM IST

എറണാകുളം: തിരുവനന്തപുരം നയതന്ത്ര ചാനലിലുടെയുള്ള സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഇന്നും തുടരും. രഹസ്യമൊഴി നല്‍കിയ ശേഷം കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും സ്വപ്‌ന സുരേഷ് അറിയിച്ചിട്ടുണ്ട്. ജീവന് ഭീഷണി നിലനില്‍ക്കുന്നുവെന്ന് കോടതിയെ അറിയച്ചതിന് പിന്നാലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സ്വപ്‌നയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റ് കോടതിയെ ചുമതലപ്പെടുത്തിയത്.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഇന്നും തുടരും

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി നടത്തുന്ന അന്വേഷണത്തിലും സ്വപ്‌നയുടെ രഹസ്യ മൊഴിക്ക് പ്രാധാന്യമുണ്ട്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ കേന്ദ്ര ഏജൻസികൾ സമ്മർദം ചെലുത്തിയെന്ന് സ്വപ്നയുടേതായി പുറത്തു വന്ന ശബ്‌ദരേഖ പൊലീസിൻ്റെ പ്രേരണയിലാണെന്ന് സ്വപ്‌ന തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്‍റെ പങ്കുള്‍പ്പടെ നിരവധി കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കിയിരുന്നു.

എം ശിവശങ്കറിന്‍റെ ആത്മകഥ പ്രസിദ്ധീകരിച്ചതിന് പിന്നലെയാണ് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സ്വപ്‌നസുരേഷ് മാധ്യമങ്ങളുടെ മുല്‍പിലെത്തിയത്. ഇതേ തുടര്‍ന്നാണ് അന്വേഷണ ഏജന്‍സികള്‍ കേസില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.