എറണാകുളം : ഡി.ജി.പി ബി സന്ധ്യക്കെതിരെ ആരോപണവുമായി ഗംഗേശാനന്ദ. തനിക്കെതിരായ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍ ബി.സന്ധ്യയാണ്. എല്ലാം നടന്നത് മാഡത്തിന്റെ അറിവോടെയാണ്. ഡിജിപി ബി.സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്നും ഗംഗേശാനന്ദ ആവശ്യപ്പെട്ടു. ലിംഗം ഛേദിച്ചത് ആരെന്നറിയില്ല. അത് പൊലീസ് കണ്ടെത്തണം. ബോധം കെടുത്തിയാകണം കൃത്യം നടത്തിയത്.
Also Read: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; പരാതിക്കാരിയുടെ ഗൂഢാലോചന കണ്ടെത്തി ക്രൈംബ്രാഞ്ച്
ഇരുട്ടായതിനാല്‍ ആരെയും കണ്ടില്ല. പെണ്‍കുട്ടിയും യുവാവും മാത്രം വിചാരിച്ചാല്‍ കൃത്യം നടക്കില്ല. പിന്നില്‍ ഒരുസംഘം ആളുകള്‍ ഉണ്ട്. അസഹനീയമായ വേദനയുള്ള സമയത്ത് ചോദിച്ചതിനാലാണ് കൃത്യം നടത്തിയത് താൻ തന്നെയെന്ന് മൊഴി നൽകിയത്.
ചട്ടമ്പി സ്വാമികളുടെ ജന്‍മസ്ഥാനം ഏറ്റെടുക്കുന്നതില്‍ ഇടപെട്ടതാണ് പ്രശ്നത്തിന് കാരണമായത്. തനിക്ക് ഇതിലും വലുത് ഒന്നും വരാനില്ല എന്നതിനാലാണ് സന്ധ്യയുടെ പേര് വെളിപ്പെടുത്തിയത്. ചട്ടമ്പിസ്വാമിയുടെ ജന്‍മസ്ഥാനം ബി.സന്ധ്യയും കുടുംബവും കൈയ്യടക്കി വച്ചിരിക്കുകയാണെന്നും ഗംഗേശാന്ദ ആരോപിച്ചു.