ETV Bharat / state

സുരേഷ് ഗോപി മോഹൻലാലിന്‍റെ വീട്ടില്‍; ആശംസകൾ നേർന്ന് മോഹൻലാല്‍ - suresh gopi in mohanlal's house

കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും മോഹൻലാലിന്‍റെയും അമ്മയുടെയും അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

സുരേഷ് ഗോപി മോഹൻലാലിന്‍റെ വീട്ടില്‍; ആശംസകൾ നേർന്ന് മോഹൻലാല്‍
author img

By

Published : Apr 22, 2019, 1:19 PM IST

കൊച്ചി: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. എറണാകുളം എളമക്കരയിലെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി മോഹൻലാലിനെയും അമ്മ ശാന്തകുമാരിയെയും സന്ദർശിച്ചത്. സിനിമാ ജീവിതം തുടങ്ങുന്ന കാലത്ത് മോഹന്‍ലാലും മമ്മൂക്കയും തന്നെ കൊണ്ട് നടന്നവരാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. മോഹന്‍ലാലിന്‍റെയും അദ്ദേഹത്തിന്‍റെ അമ്മയുടേയും അനുഗ്രഹം വാങ്ങാനാണ് താന്‍ എത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

സ്ഥാനാർഥിക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്ന മോഹൻലാൽ മനസ്സിൽ നന്മയുള്ളവർ ജനസേവകരായി തെരഞ്ഞെടുക്കപ്പെടണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്‍റ് എ. നാഗേഷ്, ജില്ലാ സെക്രട്ടറി ഉല്ലാസ്‌ ബാബു, യുവമോർച്ച ജില്ലാ പ്രസിഡന്‍റ് ഗോപിനാഥ്, ആന്‍റണി പെരുമ്പാവൂർ എന്നിവർ സന്നിഹിതരായിരുന്നു.

Intro:Body:

 mathrubhumi.com

സുരേഷ് ഗോപി മോഹൻലാലിനെ സന്ദർശിച്ചു; എല്ലാവിധ നന്മകളുമുണ്ടാകട്ടെയെന്ന് മോഹന്‍ലാല്‍

7-9 minutes

എറണാകുളം;  തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. സിനിമാ ജീവിതം തുടങ്ങുന്ന കാലത്ത് മോഹന്‍ലാലും മമ്മൂക്കയും തന്നെ കൊണ്ടുനടന്നവരാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും മോഹന്‍ലാലിന്റെയും അദ്ദേഹത്തിന്റെ അമ്മയുടയും അനുഗ്രഹം വാങ്ങാനാണ് താന്‍ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്ക് എല്ലാവിധ നന്മകളുമുണ്ടാകട്ടെയെന്ന് ആശംസിച്ച് മോഹന്‍ലാല്‍ അദ്ദേഹത്തെ യാത്രയാക്കി. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.