എറണാകുളം: പിറവം വലിയ പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പായി. ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾക്കായി സീല്‍ ചെയ്ത പള്ളിയുടെ പ്രധാന വാതില്‍ ആർ.ഡി.ഒ. തുറന്നു നല്‍കി. പള്ളിയുടെ താക്കോല്‍ കഴിഞ്ഞ ദിവസം കലക്ടർ ഹൈക്കേടതിയില്‍ ഏല്‍പിച്ചിരുന്നു. സമാധാനപരമായാണ് ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾ പള്ളിക്കകത്തേക്ക് പ്രവേശിച്ചത്. വൈദികന്‍ സ്കറിയ വട്ടക്കാട്ടിലിന്‍റെ നേതൃത്വത്തിലാണ് ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾ പള്ളിക്കകത്തേക്ക് പ്രവേശിച്ചത്. ഓർത്തഡോക്സ് വിഭാഗം ഇടവക വിശ്വാസികൾ മാത്രമാണ് പള്ളിയില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നത്.
പിറവം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പായി - പിറവം പള്ളി
ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾ പള്ളിയില്‍ 7.42ഓടെ പ്രഭാത പ്രാർഥന ആരംഭിച്ചു
![പിറവം പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പായി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4587628-thumbnail-3x2-piravam.jpg?imwidth=3840)