എറണാകുളം : കണ്ണിന് കുളിർമയേകി മൂവാറ്റുപുഴ പായിപ്ര ഗവ യു പി സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തിലെ സൂര്യകാന്തിപ്പൂക്കൾ. കുട്ടികളും അധ്യാപകരും രക്ഷിതാക്കളുടേയും ഒരുമയുടെ ഫലമാണ് ഈ സൂര്യകാന്തിപ്പൂക്കള്‍. സ്കൂൾ വളപ്പിൽ നട്ട മുന്നൂറോളം ചെടികളാണ് പൂവിട്ടത്.
പൂക്കൾ കാണാൻ ദിനംപ്രതി നിരവധി പേരാണ് സ്കൂളിലെത്തുന്നത്. തേൻ കുടിക്കാൻ തേനീച്ചകളും, ശലഭങ്ങളും സദാസമയവുമുണ്ട്. പ്ലാസ്റ്റിക് ചാക്കുകളിൽ മണ്ണ് നിറച്ച് പരീക്ഷണാടിസ്ഥാനത്തിൽ നട്ട ചെടികളെല്ലാം പൂവിട്ടു.
ALSO READ: തേനീച്ച കൃഷിയില്‍ വിജയഗാഥ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍
ഓൺലൈൻ വഴി വാങ്ങിയ ഗായത്രി ഇനത്തിൽപ്പെട്ട വിത്തിനമാണ് സ്കൂളിൽ നട്ടത്. നാൽപ്പത്തി അഞ്ച് ദിവസങ്ങൾ കൊണ്ടാണ് പൂക്കൾ വിരിഞ്ഞത്. സൂര്യകാന്തിത്തോട്ടത്തിൽ മനോഹരമായി സെൽഫിയെടുത്ത് അയക്കുന്നവർക്ക് സമ്മാനവും ഒരുക്കിയിട്ടുണ്ട്.
വിദ്യാർഥികളെ കൃഷിയിൽ സ്വയം പര്യാപ്തരാക്കാൻ വിവിധയിനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. സ്കൂളില്‍ ഔഷധ ഉദ്യാനവുമുണ്ട്. ഇടവേള സമയങ്ങളിൽ വിദ്യാർഥികള്‍ തന്നയാണ് പരിപാലനം.
കൃഷിയെ കൂടുതൽ അടുത്തറിയാൻ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് വിദ്യാർഥികള്‍.