ETV Bharat / state

ഐഎസിൽ ചേർന്ന് യുദ്ധം; സുബ്ഹാനി ഹാജ മൊയ്‌തീന്‍റെ ശിക്ഷ ഇന്ന്

കൊച്ചി എൻഐഎ കോടതിയാണ് വിധി പ്രഖ്യാപിക്കുന്നത്. സുബ്ഹാനി ഹാജ മൊയ്‌തീനാണ് കേസിൽ വിചാരണ നേരിട്ട ഏക പ്രതി.

author img

By

Published : Sep 28, 2020, 8:29 AM IST

ഐഎസിൽ ചേർന്ന് യുദ്ധം  സുബ്ഹാനി ഹാജ മൊയ്‌തീൻ  Islamic State  Subhani haja moideen  സുബ്ഹാനി ഹാജ മൊയ്‌തീന്‍റെ ശിക്ഷ ഇന്ന്  Subhani haja moideen verdict today  Kochi NIA  എൻഐഎ  nia court
ഐഎസിൽ ചേർന്ന് യുദ്ധം; സുബ്ഹാനി ഹാജ മൊയ്‌തീന്‍റെ ശിക്ഷ ഇന്ന്

എറണാകുളം: ഭീകര സംഘടനയായ ഐ.എസിൽ ചേർന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്‌തുവെന്ന കേസിലെ പ്രതി സുബ്ഹാനി ഹാജ മൊയ്‌തീനെതിരെയുള്ള ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. പ്രതി കുറ്റക്കാരനെന്ന് കൊച്ചി എൻഐഎ കോടതി കണ്ടെത്തിയിരുന്നു. തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്‌തീനാണ് കേസിൽ വിചാരണ നേരിട്ട ഏക പ്രതി. ഇന്ത്യയുമായി സഖ്യത്തിലേർപ്പെട്ട ഏഷ്യൻ രാജ്യത്തിനെതിരെ യുദ്ധം ചെയ്‌തതിന് കേരളത്തിൽ രജിസ്റ്റർ ചെയ്‌ത ആദ്യ കേസാണിത്.

പ്രതിക്കെതിരെ എൻഐഎ ചുമത്തിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്യൽ, ഗൂഢാലോചന കുറ്റങ്ങളും, യുഎപിഎ നിയമത്തിലെ ഭീകര സംഘടനയിൽ അംഗത്വം, ഭീകര സംഘടനയിലേക്ക് റിക്രൂട്ട്മെന്‍റ് എന്നീ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഐഎസിനായി ഭീകരവാദ യുദ്ധത്തിൽ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ വ്യക്തിയാണ് സുബ്ഹാനി ഹാജ. തൊടുപുഴ സ്വദേശിയായ ഇയാൾ വർഷങ്ങളായി തമിഴ്‌നാട് തിരുനെൽവേലിയിലാണ് താമസിക്കുന്നത്. അഞ്ച് വർഷം മുമ്പ് തുർക്കി വഴി നിയമവിരുദ്ധമായി ഇറാഖിലേക്ക് പോയ സുബ്ഹാനി ഐഎസിൽ ചേരുകയും അവിടെ വെച്ച് പരിശീലനം നേടുകയും ചെയ്‌തു.

ഇറാഖിലെ മൊസൂളിൽ വെച്ച് ഐഎസിൽ ചേർന്നു യുദ്ധം ചെയ്തെന്നും എന്‍ഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കനകമല തീവ്രവാദ കേസിലെ അന്വേഷണത്തിനിടെയായിരുന്നു സുബ്ഹാനിയെ അറസ്റ്റ് ചെയ്‌തത്. 2019 ജനുവരിയിലാണ് കേസിലെ വിചാരണ നടപടികൾ ആരംഭിച്ചത്. ബാഗ്‌ദാദിലെ ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥൻ അടക്കം 46 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ കേസിൽ വിചാരണ പൂർത്തിയാക്കി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷാവിധി പ്രഖാപിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.