എറണാകുളം: പെരുമ്പാവൂരിലെ മഞ്ഞപെട്ടിയിൽ നടന്ന ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർഥിയും മരിച്ചു. മഞ്ഞപെട്ടി പെട്രോൾ പമ്പിന് മുമ്പിലാണ് കഴിഞ്ഞ ദിവസം രാത്രി ഏഴു മണിക്ക് അപകടം നടന്നത്. രാവിലെ 10 നാണ് ഗുരുതരമായി പരിക്കേറ്റ മാറമ്പള്ളി തെക്കേകുടി വീട്ടിൽ നാദിർഷയുടെ മകൻ അറഫാത്ത് (21) മരിച്ചത്. കുന്നത്തുകര എള്ള്‌വാരം ഇബ്രാഹിമിന്‍റെ മകൻ ബിലാൽ (21)അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു. അറഫാത്തിനെ രാജഗിരി ആശുപത്രിയിൽ നിന്ന് ആസ്റ്റർ മെഡിസിറ്റിയിലേക്ക് കൊണ്ട് പോയിരുന്നു. ഇരുവരും ബൈക്കിൽ പെരുമ്പാവൂർ ഭാഗത്തേക്ക് പോകവെ എതിരെ വന്ന കാറിലിടിക്കുകയായിരുന്നു. മാറമ്പള്ളി കോളജില്‍ നിന്നും ഡിഗ്രി മൂന്നാം വർഷ പഠനം പൂര്‍ത്തിയാക്കിയവരാണ് ഇരുവരും.
പെരുമ്പാവൂരില്‍ ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർഥിയും മരിച്ചു - ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർഥിയും മരിച്ചു
ഗുരുതരമായി പരിക്കേറ്റ മാറമ്പള്ളി തെക്കേകുടി വീട്ടിൽ നാദിർഷയുടെ മകൻ അറഫാത്താണ് (21) മരിച്ചത്.
![പെരുമ്പാവൂരില്‍ ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർഥിയും മരിച്ചു student dies ,another criticaly injured in bike accident perumbavur ernakulam accident case accident latest news ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർഥിയും മരിച്ചു എറണാകുളം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7666000-503-7666000-1592466953164.jpg?imwidth=3840)