ETV Bharat / state

മാർതോമ ചെറിയപള്ളി കോടതി വിധി; സത്യാഗ്രഹ സമരത്തിനൊരുങ്ങി വിശ്വാസികൾ

author img

By

Published : Dec 4, 2019, 11:45 PM IST

കോടതി വിധിയുടെ മറവിൽ പള്ളി പിടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ചെറുത്തുനിൽക്കുമെന്ന് സർവകക്ഷിയോഗം

മാർതോമ ചെറിയപള്ളി കോടതി വിധി  marthoma little church kothamangalam
മാർതോമ

എറണാകുളം: മാർതോമ ചെറിയപള്ളി കോടതി വിധിയുടെ പശ്ചാത്തലത്തിൽ അനിശ്ചിതകാല രാപ്പകൽ റിലേ സത്യാഗ്രഹ സമരത്തിനൊരുങ്ങി വിശ്വാസികൾ. സത്യാഗ്രഹ സമരം വ്യാഴാഴ്ച മുതൽ ആരംഭിക്കാൻ സർവകക്ഷിയോഗത്തിൽ തീരുമാനമായി. കോടതി വിധിയുടെ മറവിൽ പള്ളി പിടിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ അതിരൂക്ഷമായ ചെറുത്തുനിൽപ്പുണ്ടാകുമെന്നും പള്ളി ജീവൻ ബലികഴിച്ചും സംരക്ഷിക്കുമെന്നും സർവകക്ഷിയോഗം അറിയിച്ചു.

മാർതോമ ചെറിയപള്ളി കോടതി വിധി

അനിവാര്യമായ ഘട്ടത്തിൽ വ്യാപാരി സംഘടനകളുടെയും ബസ് ഓണേഴ്‌സ് സംഘടനകളുടെയും സഹകരണത്തോടെ കോതമംഗലം നിശ്ചലമാക്കുന്ന തരത്തിൽ ഹർത്താൽ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. തുടർന്ന് സമരപ്രഖ്യാപനത്തിന്‍റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. വാഹനജാഥ ആന്‍റണി ജോൺ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

ആന്‍റണി ജോൺ എംഎൽഎ, വികാരി ജോസ് പരത്തുവയലിൽ, മുൻമന്ത്രി ടി.യു. കുരുവിള, നഗരസഭാ ചെയർപേഴ്‌സൺ മഞ്ജു സിജു, വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Intro:Body:കോതമംഗലം - ജീവൻ കൊടുത്തും കോതമംഗലം മാർതോമ ചെറിയപള്ളി സംരക്ഷിക്കുമെന്ന് സർവ്വകക്ഷിയോഗം; അനിശ്ചിതകാല രാപ്പകൽ റിലേ സത്യഗ്രഹ സമരം വ്യാഴാഴ്ച മുതൽ ആരംഭിക്കും.

കോടതി വിധിയുടെ മറവിൽ പള്ളി പിടിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ അതിരൂക്ഷമായ ചെറുത്തുനിൽപ്പിനാണ് സർവ്വകക്ഷി യോഗം തീരുമാനിച്ചത് . ഇതിൻറെ ഭാഗമായി അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. അനിവാര്യമായ ഘട്ടത്തിൽ വ്യാപാരി സംഘടനകളുടെയും ബസ് ഓണേഴ്സ് സംഘടനകളുടെയും സഹകരണത്തോടെ കോതമംഗലം നിശ്ചലമാക്കുന്ന തരത്തിൽ ഹർത്താൽ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ആൻറണി ജോൺ എംഎൽഎ, വികാരി ജോസ് പരത്തുവയലിൽ , മുൻമന്ത്രി ടി യു കുരുവിള, നഗരസഭാ ചെയർപേഴ്സൺ മഞ്ജു സിജു
വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

ബൈറ്റ് - എ ജി ജോർജ് (മത മൈത്രി സമിതി)

തുടർന്ന് സമരപ്രഖ്യാപന ത്തിൻറെ ഭാഗമായി വിളംബരജാഥ സംഘടിപ്പിച്ചു. വാഹനജാഥ ആൻറണി ജോൺ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു.
Conclusion:kothamangalam
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.