എറണാകുളം: കൊച്ചിയെ ഹരിത നഗരമാക്കുക എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുടവുവയ്പ്പായി വിശാല കൊച്ചി വികസന അതോറിറ്റിയുടെ ( ജിസിഡിഎ) സൗരോർജ പദ്ധതി. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പദ്ധതി നടപ്പാക്കുന്നത്. കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി ചേർന്ന് പദ്ധതി നടപ്പാക്കുമെന്ന് ജിസിഡിഎ ചെയർമാൻ വി. സലിം അറിയിച്ചു. നാലു കോടി രൂപയാണ് പദ്ധതി ചെലവ്. സർക്കാരിൽ അനുമതി ലഭിച്ചാല്‍ നിർമാണം ആരംഭിക്കുമെന്നും പദ്ധതിയുടെ ആദ്യഘട്ടം അഞ്ചുമാസത്തിനുള്ളിൽ പൂർത്തികരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചി ഹരിത നഗരമാകും; കലൂർ സ്റ്റേഡിയം സൗരോർജത്തിലേക്ക് - വിശാല കൊച്ചി വികസന അതോറിറ്റിയുടെ പദ്ധതി
വിശാല കൊച്ചി വികസന അതോറിറ്റിയുടെ സൗരോർജ പദ്ധതി നടപ്പാക്കുന്നത് സിയാലുമായി ചേർന്ന്. പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ മൂന്നാമത്തെയും സൗരോർജ സ്റ്റേഡിയമായി കലൂർ മാറും.
![കൊച്ചി ഹരിത നഗരമാകും; കലൂർ സ്റ്റേഡിയം സൗരോർജത്തിലേക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4998107-thumbnail-3x2-sss.jpg?imwidth=3840)
എറണാകുളം: കൊച്ചിയെ ഹരിത നഗരമാക്കുക എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുടവുവയ്പ്പായി വിശാല കൊച്ചി വികസന അതോറിറ്റിയുടെ ( ജിസിഡിഎ) സൗരോർജ പദ്ധതി. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പദ്ധതി നടപ്പാക്കുന്നത്. കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി ചേർന്ന് പദ്ധതി നടപ്പാക്കുമെന്ന് ജിസിഡിഎ ചെയർമാൻ വി. സലിം അറിയിച്ചു. നാലു കോടി രൂപയാണ് പദ്ധതി ചെലവ്. സർക്കാരിൽ അനുമതി ലഭിച്ചാല്‍ നിർമാണം ആരംഭിക്കുമെന്നും പദ്ധതിയുടെ ആദ്യഘട്ടം അഞ്ചുമാസത്തിനുള്ളിൽ പൂർത്തികരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Byte
നാലു കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്.ജിസിഡിഎയ്ക്ക് ഏറ്റവും കൂടുതൽ കെട്ടിടങ്ങളുളള കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്‌ട്ര സ്റ്റേഡിയമാണ് സൗരോർജ്ജോത്പാദനത്തിയുടെ ആദ്യ പരീക്ഷണശാലയായി തിരഞ്ഞെടുത്തിട്ടുളളത്. മുപ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഇവിടെ സോളാർ പാനലുകൾ സ്ഥാപിക്കാൻ കഴിയും.സൗരോർജ്ജവത്കരണം നടപ്പാക്കുന്നതോടെ കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ മൂന്നാമത്തെയും സ്റ്റേഡിയമായി കലൂർ സ്റ്റേഡിയം മാറും. മഹാരാഷ്‌ട്രയിലെ ബ്രാബോൺ ക്രിക്കറ്റ് സ്റ്റേഡിയവും ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയവുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
പദ്ധതിയുടെ ആദ്യഘട്ടം അഞ്ചുമാസത്തിനുള്ളിൽ പൂർത്തികരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഗവൺമെന്‍റിൽ നിന്ന് അംഗീകാരം ലഭിച്ചാൽ ഉടൻ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Byte
സൗരോർജ്ജത്തിലൂടെ പ്രതിമാസം 120, 000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് ജിസിഡിഎ പ്രതീക്ഷിക്കുന്നത്. കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകുന്നതു വഴി ജി.സി.ഡി.എ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി പൊതുഉപയോഗത്തിന് നൽകാൻ കഴിയും. ഏഴു വർഷം കൊണ്ട് പദ്ധതി ലാഭത്തിലാകുമെന്നാണ് പ്രതീക്ഷയെന്നും ചെയർമാൻ പറഞ്ഞു.
അതേസമയം കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 13 നു തിരുവനന്തപുരത്തു കായിക മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരുമെന്നും മത്സരം കൊച്ചിയിൽ തന്നെ തുടരാൻ ബ്ലാസ്റ്റേഴ്‌സിനു എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ETV Bharat
KochiConclusion:
TAGGED:
സൗരോർജ സ്റ്റേഡിയം