കൊച്ചി: ശ്രീലങ്കയിലെ സ്ഫോടനങ്ങളുമായി ബന്ധപെട്ട് കേരളത്തില്‍ അറസ്റ്റിലായവര്‍ക്ക് ഐ എസ് ബന്ധം ഉണ്ടെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. എന്നാല്‍ ഇവര്‍ക്ക് ശ്രീലങ്കയിലെ സ്ഫോടനവുമായി ബന്ധമില്ല. സിറിയിലേക്ക് ആള്‍ക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ അറസ്റ്റിലായവര്‍ക്കുള്ള ബന്ധവും എന്‍ഐഎ പരിശോധിക്കും. ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്‍റെ സന്ദേശം ഇവര്‍ പ്രചരിപ്പിച്ചുവെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ എന്‍ഐഎ ചോദ്യം ചെയ്ത് വരികയാണ്. 2015 മുതൽ ഐഎസിലേക്ക് യുവാക്കളെ ചേര്‍ത്ത സംഭവത്തിലെ പ്രതികളായവരുമായി ബന്ധപ്പെട്ടവരുടെ വീട്ടിൽ ഇന്നലെ തിരച്ചിൽ നടത്തിയിരുന്നു. മൊബൈൽ ഫോണുകളും ഡിവിഡികളടക്കമുള്ള രേഖകൾ പിടിച്ചെടുത്തിരുന്നു.
അറസ്റ്റിലായവര്‍ക്ക് ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധമില്ലെന്ന് എന്‍ഐഎ - ശ്രീലങ്കൻ
ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്‍റെ സന്ദേശം ഇവര്‍ പ്രചരിപ്പിച്ചുവെന്ന് എന്‍ഐഎ