ETV Bharat / state

അഭയ കേസ് വിധിക്കെതിരെ തോമസ് കോട്ടൂർ ഹൈക്കോടതിയിൽ അപ്പീൽ നല്‍കി

അടയ്ക്കാ രാജു ഉൾപ്പടെയുള്ളവരുടെ സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്ന് അപ്പീലില്‍ പറയുന്നു

abhaya murder case  sister abhaya case verdict  father thomas kottur file appeal in high court  father thomas kottur  sister sephi  അഭയ കേസ്  തോമസ് കോട്ടൂർ ഹൈക്കോടതിയിൽ അപ്പീൽ നല്‍കി  അഭയ കേസ് വിധി  ഹൈക്കോടതി വാര്‍ത്തകള്‍  ഹൈക്കോടതി ലേറ്റസ്റ്റ് ന്യൂസ്
അഭയ കേസ്; വിധിക്കെതിരെ തോമസ് കോട്ടൂർ ഹൈക്കോടതിയിൽ അപ്പീൽ നല്‍കി
author img

By

Published : Jan 18, 2021, 6:49 PM IST

എറണാകുളം: സിസ്റ്റർ അഭയകേസിൽ സിബിഐ കോടതി വിധിക്കെതിരെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ ഹൈക്കോടതിയിൽ അപ്പീൽ ഹർജി സമർപ്പിച്ചു. വിചാരണ കോടതി വിധിയില്‍ തെളിവുകളും സാക്ഷിമൊഴികളും വസ്‌തുതാപരമായി വിലയിരുത്തിയില്ല. മതിയായ തെളിവില്ലാതെയാണ് വിചാരണ കോടതി ശിക്ഷ വിധിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടൂര്‍ ഹർജി നൽകിയത്. അഭയയുടെ മരണം കൊലപാതകമാണോ മുങ്ങിമരണമാണോ എന്ന് സംശയാതീതമായി തെളിയിക്കാൻ സിബിഐക്ക് കഴിഞ്ഞില്ല. കേസ് എഴുതിതള്ളണമെന്ന ആവശ്യം കൊലപാതകമാണന്ന് വ്യക്തമാക്കി കോടതി നിരസിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളുടേയും മെഡിക്കൽ റിപ്പോർട്ടുകളുടേയും ആധികാരികത പരിശോധിക്കാതെയാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്. അടയ്ക്കാ രാജു ഉൾപ്പടെയുള്ളവരുടെ സാക്ഷിമൊഴികളും വിശ്വസനീയമല്ലെന്നും അപ്പീലില്‍ പറയുന്നു.

അഭയയുടേത് മുങ്ങിമരണം ആണെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബോധമില്ലാതെ വെള്ളത്തിൽ വീണുള്ള മുങ്ങിമരണമാണെന്നും ആത്മഹത്യയാണോ നരഹത്യയാണോ എന്ന് വ്യക്തമായി തെളിയിക്കാനാവുന്നില്ലെന്നുമാണ് മെഡിക്കൽ സംഘത്തിന്‍റെ റിപ്പോർട്ട്. തെളിവുകൾ പരിശോധിക്കാതെ കോടതി തെറ്റായ നിഗമനത്തിൽ എത്തിയെന്നും തോമസ് കോട്ടൂർ ഹർജിയിൽ ചൂണ്ടികാണിക്കുന്നു. അഭയയെ പ്രതികൾ കോടാലി ഉപയോഗിച്ച് തലയ്ക്ക് പിന്നിൽ അടിച്ച് പരിക്കേൽപ്പിച്ച് കിണറ്റിൽ തള്ളിയെന്ന സിബിഐ റിപ്പോർട്ട് കണക്കിലെടുത്താണ് പ്രതികളെ കോടതി ശിക്ഷിച്ചത്. ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും വിചാരണ കോടതി ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്. സിസ്റ്റർ സ്റ്റെഫി വെള്ളിയാഴ്‌ച അപ്പീൽ സമർപ്പിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.