മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സി.എസ് ദീപ് ചന്ദ്, ടി കെ അസ്കർ, ആകാശ് തില്ലങ്കേരി, കെ അഖിൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഹീനമായ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ കടുത്ത നടപടി വേണമെന്ന് ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരി പന്ത്രണ്ടാം തീയതി അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമിസംഘം ഷുഹൈബിനെ വെട്ടിക്കൊന്നത്. ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികൾ വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകുംവഴി രക്തം വാർന്നായിരുന്നു ഷുഹൈബിന്‍റെ മരണം.