ETV Bharat / state

Shivraj Kumar On Ghost Movie കെജിഎഫ് പ്രതീക്ഷിച്ച്‌ ആരും ഗോസ്റ്റിനായി ടിക്കറ്റ് എടുക്കേണ്ട; ശിവരാജ് കുമാർ

author img

By ETV Bharat Kerala Team

Published : Oct 17, 2023, 7:33 PM IST

Kannada Super Star Shivraj Kumar In Kerala : പാന്‍ ഇന്ത്യന്‍ ചിത്രം ഗോസ്റ്റിന്‍റെ പ്രമോഷന്‍റെ ഭാഗമായി കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ കേരളത്തിൽ.

Ghost Movie Promotions  kannada movie ghost movie promotions  Super Star Shivaraj Kumar In Kerala  shivaraj kumar new movie ghost  super star shivaraj kumar new movie  കന്നട ചിത്രം ഗോസ്റ്റ്‌ റിലീസിനൊരുങ്ങുന്നു  കന്നട ചിത്രം ഗോസ്റ്റ്‌ ഒക്‌ടോബർ 19ന്‌  സുപ്പർ സ്റ്റാർ ശിവരാജ്‌ കുമാറിന്‍റെ പുതിയ ചിത്രം  ഡിഏജിങ് സംവിധാനം ഉപയോഗിച്ച്‌ ഗോസ്റ്റ്‌ സിനിമ  കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ്‌ കുമാർ കേരളത്തിൽ
Ghost Movie Promotions
കെജിഎഫ് പ്രതീക്ഷിച്ച്‌ ആരും ഗോസ്റ്റിനായി ടിക്കറ്റ് എടുക്കേണ്ട; ശിവരാജ് കുമാർ

എറണാകുളം : ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കന്നട ചിത്രം ഗോസ്റ്റിന്‍റെ പ്രമോഷന്‍റെ ഭാഗമായി കന്നഡ സൂപ്പർ സ്റ്റാർ ഡോ. ശിവരാജ് കുമാർ എറണാകുളത്ത് എത്തി (Ghost Movie Promotions). കേരളം തനിക്ക് പുതിയൊരു സ്ഥലമല്ല, നിരവധി തവണ കേരളം സന്ദർശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല ദർശനത്തിനായി എല്ലാവർഷവും ഈ മണ്ണിൽ ഞാൻ എത്താറുള്ളതാണ്. അതിരപ്പള്ളി വെള്ളച്ചാട്ടം ഏറ്റവും പ്രിയപ്പെട്ട ഇടം തന്നെ. തന്‍റെ മകളുടെ വെബ് സീരീസ് ചിത്രീകരിച്ചത് ആലപ്പുഴയിലാണ്.

ആലപ്പുഴയിലെ ഹൗസ് ബോട്ടുകൾ എന്‍റെ അവധിക്കാലങ്ങളെ സന്തോഷ പൂർണ്ണമാക്കാറുണ്ട്. ഇത്തരത്തിൽ കേരളത്തെ കുറിച്ചുള്ള അനുഭവങ്ങൾ പറഞ്ഞു കൊണ്ടാണ് ശിവരാജ് കുമാർ മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയത്. കെജിഎഫ് പോലൊരു മാസ് ചിത്രമായിരിക്കുമോ ഗോസ്റ്റ് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്. കെജിഎഫ് പ്രതീക്ഷിച്ച് ആരും തന്നെ ഗോസ്റ്റിനായി ടിക്കറ്റ് എടുക്കേണ്ട എന്നായിരുന്നു ശിവരാജ്‌ കുമാറിന്‍റെ മറുപടി.

കെജിഎഫിന്‍റെ കഥാതന്തു കെജിഎഫിൽ തന്നെ അവസാനിച്ചു. അത്തരം അനുഭവങ്ങൾ ഗോസ്റ്റ് എന്ന ചലച്ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കേണ്ട കാര്യമില്ല. കെജിഎഫ് വേറെ ഗോസ്റ്റ് വേറെ. ശിവരാജ് കുമാറിന്‍റെ മാസ് മറുപടിക്ക് ജയറാം വിസിൽ അടിച്ചു പിന്തുണ നൽകി. മോഹൻലാലുമായി തന്‍റെ കുടുംബത്തിന് വളരെ അടുത്ത ബന്ധമുണ്ട്. മൈത്രി എന്ന ചിത്രത്തിൽ അനിയൻ പുനിത് രാജ്‌കുമാറിന് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു.

തന്‍റെ പിതാവുമായും മോഹൻലാലിന് അടുത്ത ബന്ധമുണ്ട്‌. മലയാളത്തിൽ ദിലീപും അടുത്ത സുഹൃത്ത് തന്നെ. വർഷങ്ങൾക്കു മുമ്പ് വജ്രകായ എന്ന ചിത്രത്തിൽ ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാറുകൾക്കൊപ്പം ദിലീപും തനിക്കുവേണ്ടി ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗോസ്റ്റിന്‍റെ ട്രെയിലറിൽ ശിവരാജ് കുമാറിന്‍റെ ചെറുപ്പം കാണിച്ചിട്ടുണ്ട്. ഡിഏജിങ് സംവിധാനത്തിലൂടെയാണ് ആ ചെറുപ്പകാലം സൃഷ്‌ടിച്ചെടുത്തിരിക്കുന്നത്. ടെക്‌നിക്കൽ വശങ്ങളെ കുറിച്ച് തനിക്ക് ധാരണയില്ല.

ചെറുപ്പകാലം പുനസൃഷ്‌ടിക്കുമ്പോൾ പാളിപ്പോകാനുള്ള സാധ്യതകളെക്കുറിച്ച് ആദ്യമേ ചർച്ച ചെയ്‌തിരുന്നു. സംവിധായകൻ തന്ന ഉറപ്പിന്മേൽ സമ്മതം മൂളി, എങ്കിലും ആ രംഗത്തിനു മേൽ തനിക്ക് ഭയം ഉണ്ടായിരുന്നു. പക്ഷേ സിനിമയിൽ ചെറുപ്പകാലം പുനഃസൃഷ്‌ടിക്കപ്പെട്ടപ്പോൾ ആത്മവിശ്വാസം കൂടി. ഡിഏജിങ് സാങ്കേതികവിദ്യക്കായി തന്‍റെ സ്വന്തം മുഖം തന്നെയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഗോസ്റ്റിലെ കഥാപാത്രത്തിന് ഒരു അളവുകോൽ ഉണ്ട്. ഒരു കുഞ്ഞിന് അമ്മ ചോറൂട്ടാൻ ഭൂതം വരുമെന്ന് പറഞ്ഞ് പേടിപ്പിക്കുമ്പോൾ കുഞ്ഞിന്‍റെ ആ ഭയത്തിന് ഒരു സ്കെയിൽ ഉണ്ടാകും.

പക്ഷെ ചിത്രത്തിലെ കഥാപാത്രം ഭയപ്പെടുത്തുന്ന സ്കെയിൽ അളന്നെടുക്കാൻ സാധ്യമല്ല. കഥാപാത്രം അത്യധികം അപകടകാരിയാണ്. നമ്മുടെ സിസ്റ്റം നമ്മളെ ഭയപ്പെടുത്തിയാൽ ആ സിസ്റ്റത്തെ ഭയപ്പെടുത്താനായി ഗോസ്റ്റ് എത്തിച്ചേരും. ആ ഭയപ്പെടുത്തൽ ഏത് അറ്റം വരെയും പോകുമെന്ന് ചിത്രം കാണുമ്പോൾ പ്രേക്ഷകർക്ക് വ്യക്തമാകും. മലയാളികളുടെ പ്രിയതാരം ജയറാം, ബോളിവുഡ് താരം അനുപം ഖേർ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ചിത്രം ലോക വ്യാപകമായി 5 ഭാഷകളിൽ ഒക്ടോബർ 19ന് റിലീസിനെത്തും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.