ETV Bharat / state

സ്വർണക്കടത്ത് കേസ്; എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ എസിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും - shivashankar bail

അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായ മറുപടികൾ നൽകാതെ ഒഴിഞ്ഞു മാറുന്നതായും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

സ്വർണക്കടത്ത് കേസ്  എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ എസിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും  shivashankar  shivashankar bail  acjm
സ്വർണക്കടത്ത് കേസ്; എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ എസിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
author img

By

Published : Dec 29, 2020, 9:45 AM IST

എറാണാകുളം: സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ എസിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എം.ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കസ്റ്റംസ് തിങ്കളാഴ്ച കോടതിയിൽ എതിർ സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു.

സ്വർണക്കടത്തിൽ എം ശിവശങ്കറിന്‍റെ പങ്കിന് ശക്തമായ തെളിവ് ലഭിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയും ദുരുപയോഗിച്ചിട്ടുണ്ട്. കള്ളക്കടത്തിന്‍റെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് എം ശിവശങ്കർ. അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നില്ല. ചോദ്യം ചെയ്യലിൽ വ്യക്തമായ മറുപടികൾ നൽകാതെ ഒഴിഞ്ഞു മാറുന്നതായും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം തെളിവുകളില്ലാതെയാണ് കസ്റ്റംസ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് എം.ശിവശങ്കറിന്‍റെ പ്രധാന വാദം. അന്വേഷണവുമായി ഇതുവരെ സഹകരിച്ചിട്ടുണ്ട്. ആരോഗ്യകരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ ജാമ്യം അനുവദിക്കണമെന്നും എം.ശിവശങ്കർ കോടതിയിൽ ആവശ്യപ്പെടും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.