ETV Bharat / state

ലൈംഗിക പീഡനക്കേസ്; സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ പി ജി മനുവിനെ പുറത്താക്കി - പീഡനശ്രമം പി ജി മനു

Government pleader pg manu forced to resign in sexual assault case: ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ പി ജി മനുവിൽ നിന്ന് രാജി എഴുതിവാങ്ങി. പീഡനക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

സർക്കാർ പ്ലീഡര്‍ പി ജി മനുവിനെ പുറത്താക്കി  ലൈംഗിക പീഡനക്കേസ് പ്ലീഡര്‍  ലൈംഗിക പീഡനക്കേസ് പി ജി മനു  പി ജി മനു പീഡനക്കേസ്  പി ജി മനു രാജിവച്ചു  പീഡനശ്രമം പി ജി മനു  ലൈംഗിക പീഡനക്കേസ് പി ജി മനു
Sexual Assault Case
author img

By ETV Bharat Kerala Team

Published : Nov 30, 2023, 10:54 AM IST

Updated : Nov 30, 2023, 1:45 PM IST

എറണാകുളം : പീഡനക്കേസിൽ പ്രതിയായ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ പി ജി മനുവിനെ പുറത്താക്കി (Sexual Assault Case against Government pleader PG Manu). പ്രതിയായ സാഹചര്യത്തിലാണ് പി ജി മനുവിന്‍റെ രാജി അഡ്വക്കറ്റ് ജനറൽ എഴുതി വാങ്ങിയത്. അതേസമയം, പീഡന പരാതിയിൽ പൊലീസ് ഇന്ന് നോട്ടിസ് നൽകി വിളിച്ച് വരുത്തി ചോദ്യം ചെയ്യും (Sexual Assault Case Government pleader PG Manu forced to resign).

എറണാകുളം സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയുടെ പരാതിയിൽ പി ജി മനുവിനെതിരെ ഇന്നലെ പൊലീസ് കേസ് എടുത്തിരുന്നു. ബലാത്സംഗം, പീഡനശ്രമം, ഐ ടി വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയായിരുന്നു കേസെടുത്തത്. 2018ലെ പീഡനക്കേസിലെ പരാതിക്കാരിയായ യുവതി, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ നിർദേശ പ്രകാരമാണ് പി ജി മനുവിനെ കാണുന്നത്.

മാതാപിതാക്കൾക്ക് ഒപ്പമായിരുന്നു കഴിഞ്ഞ മാസം ഒമ്പതിന് യുവതി കടവന്ത്രയിലെ ഓഫിസിലെത്തി ആദ്യമായി മനുവിനെ കണ്ടത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് അറിയിച്ച് മാതാപിതാക്കളെ പുറത്ത് നിർത്തിയായിരുന്നു ആദ്യ പീഡന ശ്രമം നടത്തിയത്. ഈ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി അടുത്ത ദിവസവും പീഡിപ്പിക്കാൻ ശ്രമിച്ചു.

തുടർന്ന് മാതാപിതാക്കളും സഹോദരനും ഇല്ലാത്ത സമയത്ത് കഴിഞ്ഞ മാസം 24ന് വീട്ടിലെത്തി അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്‌തു എന്നാണ് യുവതിയുടെ പരാതി. മനു യുവതിക്ക് അശ്ലീല സന്ദേശമയച്ചിരുന്നതായും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.

എറണാകുളം റൂറല്‍ എസ്‌പിക്കാണ് യുവതി പരാതി നല്‍കിയത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ചോറ്റാനിക്കര പൊലീസ് പി ജി മനുവിനെതിരെ കേസെടുത്തത്. നേരത്തെ എൻഐഎയുടെ പ്രോസിക്യൂട്ടറായും പി ജി മനു പ്രവർത്തിച്ചിരുന്നു.

Also Read: യുവതിയെ പീഡനത്തിനിരയാക്കി: ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ പി ജി മനുവിനെതിരെ പൊലീസ് നോട്ടിസ്

തൃക്കാക്കര കൂട്ടബലാത്സംഗം, സിഐയെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു: ഈ വർഷം ജനുവരിയിലാണ് ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്‌ടർ പി ആർ സുനുവിനെ പൊലീസിൽ നിന്ന് പിരിച്ചുവിട്ടത്. നാല് പീഡനക്കേസ് ഉൾപ്പെടെ 6 ക്രിമിനൽ കേസുകളിലെ പ്രതിയാണ് സുനു. ഒൻപത് തവണ വകുപ്പുതല അന്വേഷണവും ആറ് മാസം ജയിൽ ശിക്ഷയും ഇയാൾ അനുഭവിച്ചിരുന്നു. സുനു അവസാനമായി പ്രതിയായത് തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലാണ്.

തൃക്കാക്കര സ്വദേശിനിയാണ് സുനുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. ഇൻസ്പെക്‌ടർ സുനു ഉൾപ്പെടുന്ന സംഘം തൃക്കാക്കരയിൽ വച്ച് ബലാത്സംഗം ചെയ്‌തു എന്നായിരുന്നു യുവതിയുടെ പരാതി. യുവതിയുടെ ഭർത്താവ് തൊഴിൽ തട്ടിപ്പ് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു. ഇത് മുതലെടുത്ത് സിഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തു എന്നായിരുന്നു പരാതി. തൃക്കാക്കരയിലെ വീട്ടിൽ വച്ചും പിന്നീട് കടവന്ത്രയില്‍ എത്തിച്ചും പീഡിപ്പിച്ചു എന്നും പരാതിയിലുണ്ട്.

Last Updated : Nov 30, 2023, 1:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.