ETV Bharat / state

തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ പോളിങ് ബൂത്തിൽ താരമായി സായാബോട്ട് - അസിമോവ് റോബോട്ടിക്‌സ്

കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സായാബോട്ട് എന്ന റോബേട്ടിന്‍റെ കടമ. വോട്ടിങ്ങിനായി വരുന്ന വോട്ടർമാര പരിശോധിച്ച് മാസ്‌ക് ധരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ വേണ്ടവിധം ആണോ ധരിച്ചിരിക്കുന്നത്, ശരീരതാപനില സാധാരണ അവസ്ഥയിൽ ആണോ , സാനിറ്റേഷൻ ചെയ്‌തതിനുശേഷമാണോ ബൂത്തിലേക്ക് പ്രവേശിക്കുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ ഈ റോബോട്ട് പരിശോധിക്കുന്നു

sayabot robot ensure covid protocol  thrikkakkara community hall polling booth  സായാബോട്ട് റോബോട്ട്  അസിമോവ് റോബോട്ടിക്‌സ്  തൃക്കാക്കര കമ്മ്യൂണിറ്റി ഹാൾ പോളിങ് ബൂത്ത്
തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ പോളിങ് ബൂത്തിൽ താരമായി സായാബോട്ട്
author img

By

Published : Dec 10, 2020, 5:15 PM IST

എറണാകുളം: തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ താരം സായാബോട്ട് എന്ന റോബോട്ടാണ്. പോളിങ് ബൂത്തിൽ എത്തുന്നവർക്ക് കൗതുകമാവുകയാണ് അസിമോവ് റോബോട്ടിക്‌സ് തയ്യാറാക്കിയ സായാബോട്ട്. പോളിങ് കേന്ദ്രത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സായാബോട്ടിന്‍റെ ജോലി.

തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ പോളിങ് ബൂത്തിൽ താരമായി സായാബോട്ട്

വോട്ടിങ്ങിനായി വരുന്ന വോട്ടർമാരെ പരിശോധിച്ച് മാസ്‌ക് ധരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ വേണ്ടവിധം ആണോ ധരിച്ചിരിക്കുന്നത്, ശരീരതാപനില സാധാരണ അവസ്ഥയിൽ ആണോ, സാനിറ്റൈസേഷന്‍ ചെയ്‌തതിനുശേഷമാണോ ബൂത്തിലേക്ക് പ്രവേശിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കേവലം ഒരു മിനിറ്റിൽ താഴെ സമയം കൊണ്ടാണ് സായാബോട്ട് പരിശോധിക്കുന്നത്. സാനിറ്റൈസർ റോബോട്ട് തന്നെ വിതരണം ചെയ്യും. താപനില കൂടുതലാണെങ്കിൽ പോളിങ് ഓഫീസറുമായി ബന്ധപ്പെട്ട് പ്രത്യേകം വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ തേടാൻ ആവശ്യപ്പെടും. കൂടാതെ ഒന്നിൽ കൂടുതൽ ആളുകൾ അടുത്ത് നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സാമൂഹ്യ അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തും.

പരീക്ഷണാടിസ്ഥാനത്തിൽ രണ്ടു ദിവസം കൊണ്ടാണ് നിലവിലുള്ള റോബോട്ടിനെ ഇത്തരത്തിൽ സജ്ജീകരിച്ചതെന്ന് അസിമോവ് റോബോട്ടിക്‌സ് സി ഇ ഒ ജയകൃഷ്‌ണൻ പറഞ്ഞു. ജില്ലാ ഭരണ കൂടത്തിന്‍റെ പൂർണ പിന്തുണയോടെയാണ് റോബോട്ടിനെ തെരെഞ്ഞടുപ്പിനായി ഉപയോഗിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പുകളിലും റോബോട്ടിനെ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.