ETV Bharat / state

സരിത എസ് നായര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും - Saritha nair

ഹൈബി ഈഡനെതിരെയാണ് മത്സരം. രാഹുല്‍ ഗാന്ധിക്ക് പരാതി അയച്ചിട്ട് മറുപടിയില്ലെന്ന് സരിത

സരിതാ നായർ
author img

By

Published : Mar 28, 2019, 7:41 PM IST

Updated : Mar 28, 2019, 8:57 PM IST

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ സോളാർ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ മത്സരിക്കും. എറണാകുളം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ഹൈബി ഈഡനെതിരെയാണ് തന്‍റെ മത്സരമെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം കലക്‌ട്രേറ്റിലെത്തി സരിത നാമനിര്‍ദേശ പത്രിക വാങ്ങി. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് താന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷമായി മെയിലുകളും ഫാക്സുകളും അയക്കുന്നു. എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്ന് സരിത ചോദിച്ചു. എല്ലാ തെര‍ഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്ന് പറഞ്ഞ് പാര്‍ട്ടിക്കാര്‍ തന്നെ ആക്ഷേപിക്കുകയാണ്. പൊലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ്‌ഐആര്‍ നല്കിയവര്‍ ഇക്കുറി ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഈ നടപടിയെചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നും സരിത എസ് നായര്‍ പറഞ്ഞു.

സരിത എസ് നായര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

Intro:Body:

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ സോളാർ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ മത്സരിക്കും. എറണാകുളം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഹൈബി ഈഡനെതിരെയാണ് തന്റെ മത്സരമെന്ന് സരിത പറഞ്ഞു. ഇന്ന് എറണാകുളം കളക്‌ട്രേറ്റിലെത്തിയാണ് സരിത നാമനിര്‍ദേശ പത്രിക വാങ്ങിയത്.

Vo

ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് സോളാർ തട്ടിപ്പു കേസിലെ പ്രതി സരിത എസ്.നായർ കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും രംഗത്തെത്തിയത്.ഈ പ്രാവശ്യം ലോകസഭാ സ്ഥാനാർത്ഥിത്വത്തിലൂടെ കോൺഗ്രസിനെതിരെ തിരിയാനാണ് അവരുടെ തീരുമാനം. സാമ്പത്തിക കുറ്റാരോപണത്തിന്റെ പേരിൽ മജിസ്ട്രേറ്റ് കോടതിയിൽ കേസുള്ള താൻ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാൾക്കെതിരെയാണ് മത്സരിക്കുന്നതെന്നും സരിത പറഞ്ഞു ( ബൈറ്റ് )

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്സുകളും അയക്കുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിതാ എസ് ചോദിച്ചു. എല്ലാ തെര‍ഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്ന് പറഞ്ഞ് പാര്‍ട്ടിക്കാര്‍ തന്നെ ആക്ഷേപിക്കുകയാണ്. എന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ്‌ഐആര്‍ ഇട്ട ആളുകള്‍ ഇക്കുറി ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഈ നടപടിയെ ഒന്നു ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം കളക്ട്രേറ്റിലെത്തി നാമനിർദ്ദേശ പത്രിക വാങ്ങിയാണ് അവർ മടങ്ങിയത്.

Etv Bharat

Kochi

Conclusion:
Last Updated : Mar 28, 2019, 8:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.