ETV Bharat / state

എസ്.ഐക്ക് സിപിഎം നേതാവിന്‍റെ ഭീഷണി;  ശബ്ദരേഖ പുറത്ത്

കളമശ്ശേരി എസ്. ഐ അമൃത് രങ്കനെ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനാണ് ഭീഷണിപ്പെടുത്തിയത്

author img

By

Published : Sep 4, 2019, 10:36 PM IST

എസ്.ഐക്ക് സി.പി.എം നേതാവിന്‍റെ ഭീഷണി

എറണാകുളം: കുസാറ്റിൽ വിദ്യാർഥി സംഘർഷത്തിനിടെ എസ്​.എഫ്​.​​ഐ പ്രവർത്തകനെ പൊലീസ്​ ജീപ്പിൽ കയറ്റിയ കളമശേരി എസ്.ഐയെ സി.പി.എം നേതാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദരേഖ പുറത്തായി. വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട്​ എസ്​.എഫ്​.ഐ ഭാരവാഹിയെ അറസ്​റ്റ് ചെയ്തതിനെതിരെ സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനാണ്​ എസ്.ഐ അമൃത് രങ്കനെ ഭീഷണിപ്പെടുത്തിയത്.

എസ്.ഐക്ക് സിപിഎം നേതാവിന്‍റെ ഭീഷണി; വൈറലായി ശബ്ദരേഖ

ഭൂമിയിടപാടുമായി ബന്ധപ്പെട്ട്​ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിയാണ് സക്കീര്‍ ഹുസൈന്‍​. എസ്​.എഫ്​.ഐ ഭാരവാഹിയെ സുരക്ഷിതമായയിടത്തേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് എസ്‌.ഐ പറഞ്ഞിട്ടും സക്കീര്‍ ഹുസൈന്‍ കേൾക്കാൻ തയാറായില്ല. തുടർന്ന്​ എസ്​.ഐ സക്കീറിന്​ ചുട്ടമറുപടി നൽകി.

രാഷ്​ട്രീയക്കാർക്കിടയിലും ജനങ്ങൾക്കിടയിലും മോശം അഭിപ്രായമുണ്ടെന്നും കളമശേരിയിലെ രാഷ്ട്രീയം നോക്കി ഇടപെടണമെന്നുമാണ് സക്കീര്‍ ഹുസൈന്‍ ഫോണിലൂടെ എസ്​.ഐ​യെ ഭീഷണിപ്പെടുത്തി​യത്. മുൻപും കളമശേരിയിൽ വേറെ എസ്​.ഐമാർ വന്നിട്ടുണ്ടെന്നും പ്രവർത്തകരോട്​ മാന്യമായി പെരുമാറണമെന്നും സക്കീർ പറഞ്ഞു. എന്നാല്‍ തനിക്ക് ഒരു പാർട്ടിയോടും കൂറില്ലെന്നായിരുന്നു അമൃത്​ രങ്കന്‍റെ മറുപടി. കളമശ്ശേരി ആരുടേതൊണെങ്കിലും തനിക്ക്​ ഒരു പ്രശ്​നമില്ലെന്നും നിലപാട്​ നോക്കി ജോലി ചെയ്യാനാകില്ലെന്നും അമൃത്​ രങ്കന്‍ പ്രതികരിച്ചു. കുട്ടികള്‍ തമ്മില്‍ തല്ലുന്നത് നോക്കി നില്‍ക്കാനാവില്ല. ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ലെന്നും. ടെസ്​റ്റ്​ എഴുതി പാസായാണ്​ ജോലിയിൽ പ്രവേശിച്ചത്​. അതുകൊണ്ട്​ നല്ല ധൈര്യമുണ്ടെന്നും പറയുന്നിടത്ത്​ പോയി ഇരിക്കാനും എഴുന്നേൽക്കാനും പറ്റില്ലെന്നും എസ്​.ഐ പറയുന്നുണ്ട്‌. വിദ്യാർഥികൾക്കിടയിൽ നിന്നും എസ്​.ഐ പ്രതികരിച്ചതോടെ സക്കീർ ഹുസൈൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചു.

Intro:Body:കുസാറ്റിൽ വിദ്യാർഥി സംഘർഷത്തിനിടെ എസ്​.എഫ്​.​​ഐ പ്രവർത്തകനെ പൊലീസ്​ ജീപ്പിൽ കയറ്റിയ കളമശേരി എസ്.ഐയെ സി.പി.എം നേതാവ് ഫോണില്‍ വിളിച്ച് ഭീഷണിഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്ത്. വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട്​ എസ്​.എഫ്​.ഐ ഭാരവാഹിയെ അറസ്​റ്റു ചെയ്തതിനെതിരെ
സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനാണ്​ എസ്.ഐ അമൃത് രംഗനെ ഭീഷണിപ്പെടുത്തിയത്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട്​ വ്യവസായി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ സി.പി.എം നേതാവാണ് വീണ്ടും വിവാദത്തിലായിരിക്കുന്നത്​. എസ്​.എഫ്​.ഐ ഭാരവാഹിയെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് എസ്‌.ഐ പറഞ്ഞിട്ടും സക്കീര്‍ ഹുസൈന്‍ വഴങ്ങാന്‍ തയാറായില്ല. തുടർന്ന്​ എസ്​.ഐ സക്കീറിന്​ ചുട്ടമറുപടി നൽകുകയായിരുന്നു.

രാഷ്​ട്രീയക്കാർക്കിടയിലും ജനങ്ങൾക്കിടയിലും നിങ്ങൾ മോശം അഭിപ്രായമുണ്ടെന്നും കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നത്​ നന്നാവുമെന്ന്​ സക്കീര്‍ ഹുസൈന്‍ ഫോണിലൂടെ എസ്​.ഐ​യെ ഭീഷണിപ്പെടുത്തി​. നിങ്ങൾക്ക്​ മുമ്പ്​ കളമശ്ശേരിയിൽ വേറെ എസ്​.ഐമാർ വന്നിട്ടുണ്ടെന്നും പ്രവർത്തകരോട്​ മാന്യമായി പെരുമാറണമെന്നും സക്കീർ പറഞ്ഞു.

എന്നാല്‍ തനിക്ക് അങ്ങനൊരു നിലപാടില്ലെന്നും നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എസ്.ഐ മറുപടി നല്‍കി. ഒരു പാർട്ടിയോടും തനിക്ക്​ കൂറില്ല. കളമശ്ശേരി ആരുടേതൊണെങ്കിലും തനിക്ക്​ ഒരു പ്രശ്​നമില്ലെന്നും നിലപാട്​ നോക്കി ജോലി ചെയ്യാനാകില്ലെന്നും അമൃത്​ രംഗൻ പ്രതികരിച്ചു.

കുട്ടികള്‍ തമ്മില്‍ തല്ലുന്നത് നോക്കി നില്‍ക്കാനാവില്ല. ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല. ടെസ്​റ്റ്​ എഴുതി പാസായാണ്​ ജോലിയിൽ പ്രവേശിച്ചത്​. അതുകൊണ്ട്​ നല്ല ധൈര്യമുണ്ടെന്നും പറയുന്നിടത്ത്​ പോയി ഇരിക്കാനും എഴുന്നേൽക്കാനും പറ്റില്ലെന്നും എസ്​.ഐ മറുപടി പറയുന്നുണ്ട്‌. വിദ്യാർഥികൾക്കിടയിൽ നിന്നും എസ്​.ഐ പ്രതികരിച്ചതോടെ സക്കീർ ഹുസൈൻ ഫോൺ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.

ETV Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.