ETV Bharat / state

ട്രെയിൻ യാത്രക്കാരുടെ സുരക്ഷ: മാർഗ നിർദേശങ്ങൾ സമർപ്പിക്കാന്‍ സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി - guidelines

സുരക്ഷയുടെ ചുമതലയുള്ള റെയിൽവേ ഉദ്യോഗസ്ഥനും സംസ്ഥാന പൊലീസ് ഡിജിപിയും കൂടിയാലോചിച്ച് ശുപാർശകൾ തയ്യാറാക്കണം.

High Court  സംസ്ഥാന സർക്കാര്‍  തീവണ്ടി യാത്ര  മാർഗ നിർദേശം  guidelines  train passengers
തീവണ്ടി യാത്രക്കാരുടെ സുരക്ഷ: മാർഗ നിർദേശങ്ങൾ സമർപ്പിക്കാന്‍ സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി
author img

By

Published : Apr 30, 2021, 9:18 PM IST

എറണാകുളം: ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മാർഗ നിർദേശങ്ങൾ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി. കൊച്ചിയിൽ ട്രെയിനിൽ യുവതി ആക്രമണത്തിനിരയായ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാറിന് കോടതി നിർദേശം നൽകിയത്.

സുരക്ഷയുടെ ചുമതലയുള്ള റെയിൽവേ ഉദ്യോഗസ്ഥനും സംസ്ഥാന പൊലീസ് ഡിജിപിയും കൂടിയാലോചിച്ച് ശുപാർശകൾ തയ്യാറാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും ആറാഴ്ചയ്ക്കകം സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ട്രെയിനിനകത്തെ അതിക്രമങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് സ്വമേധയാ കേസ് എടുത്തതെന്നും ഹൈക്കോടതി വ്യക്തമാക്കി.

read more: കേരളത്തില്‍ 37,199 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

അതേസമയം ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണമെന്ന് സർക്കാർ ഹൈക്കോടതിയിൽ അഭിപ്രായപ്പെട്ടു. റെഡ് ബട്ടൺ സ്ഥാപിച്ചാൽ അതിക്രമത്തിന് ഇരയാകുന്നവർക്ക് പെട്ടെന്ന് തന്നെ ട്രെയിനിലെ ലോക്കോ പൈലറ്റിനെയും ഗാർഡിനേയും വിവരം അറിയിക്കാനാകും.

പഴക്കം ചെന്ന കോച്ചുകൾ മാറ്റണം. അടുത്ത കോച്ചിലേക്ക് പോകാൻ സൗകര്യം ഇല്ലാത്ത കോച്ചുകളിൽ അപകടം ഉണ്ടായാൽ ഗാർഡിന് പെട്ടെന്ന് എത്തിച്ചേരാൻ കഴിയില്ല. ഒരു കോച്ചിൽ നിന്ന് തൊട്ടടുത്ത കോച്ചിലേക്ക് പോകാനുള്ള സൗകര്യം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.