ETV Bharat / state

പ്രമുഖരുടെ ചിത്രങ്ങളും പോസ്റ്ററുകളുമായി വരുന്നവരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി - ഹൈക്കോടതി വാര്‍ത്തകള്‍

തീര്‍ഥാടകരില്‍ ചിലര്‍ നടന്മാരുടെയുള്‍പ്പെടെ പോസ്റ്ററുകളുമായി സന്നിധാനത്ത് എത്തുന്നുവെന്ന പരാതി ഉന്നയിച്ച് ഒരു ഭക്തന്‍ ഹൈക്കോടതി രജിസ്‌ട്രാര്‍ ജനറലിന് ഇമെയില്‍ സന്ദേശം അയച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.

sabarimala  sabarimala pilgrims  sabarimala high court  sannidhanam  sabarimala devotees  high court order  latest news  todays news  ശബരിമല  ശബരിമല വാര്‍ത്തകള്‍  ഹൈക്കോടതി  ശബരിമല ഹൈക്കോടതി ഉത്തരവ്  സന്നിധാനം  ചിത്രങ്ങളും പോസ്റ്ററുകളുമായി വരുന്ന തീര്‍ഥാടകര്‍  പത്തനംതിട്ട  കേരള വാര്‍ത്തകള്‍  ഹൈക്കോടതി വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍
ചിത്രങ്ങളും പോസ്റ്ററുകളുമായി വരുന്നവരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി
author img

By

Published : Jan 9, 2023, 9:00 PM IST

Updated : Jan 9, 2023, 9:06 PM IST

എറണാകുളം: പ്രമുഖരുടെയും രാഷ്ട്രീയക്കാരുടെയും ചിത്രങ്ങളും പോസ്റ്ററുകളുമായി വരുന്ന തീർഥാടകരെ ശബരിമല സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി. സന്നിധാനത്ത് തീർഥാടകർ നടന്മാരുടെയുൾപ്പെടെ പോസ്റ്ററുകളുമായി എത്തുന്നുവെന്ന പരാതി ഉന്നയിച്ച് ഒരു ഭക്തൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് ഇ.മെയിൽ സന്ദേശം അയച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സ്വമേധയാ ഇടപെട്ടുകൊണ്ടാണ് വിഷയത്തിൽ ഹൈക്കോടതിയുടെ നടപടി.

ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉറപ്പാക്കുകയും വേണം. ആചാരാനുഷ്ഠാനങ്ങൾ പാലിച്ചാകണം ഭക്തർ ശബരിമലയിൽ ദർശനം നടത്താനെന്ന് വ്യക്തമാക്കിയ കോടതി സോപാനത്തിന് മുൻപില്‍ ഡ്രമ്മർ ശിവമണി നടത്തിയ പ്രകടനത്തിലും ഇടപെട്ടു. സോപാനത്തിന് മുൻപില്‍ ഒരു തീർഥാടകനും ഡ്രമ്മോ മറ്റ് വാദ്യങ്ങളോ വായിക്കാൻ അനുവാദമില്ലെന്നും കോടതി ഓർമിപ്പിച്ചു.

സോപാനത്തിന് മുൻപിൽ ശിവമണി നടത്തിയ പ്രകടനവുമായി ബന്ധപ്പെട്ട് സോപാനം ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയതായും ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കില്ലെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിട്ടുണ്ട്. താരങ്ങളുടെയടക്കം പോസ്റ്ററുകളുമായി നിൽക്കുന്ന ഭക്തരുടെ ദൃശ്യങ്ങളും, സോപാനത്ത് ഡ്രമ്മർ ശിവമണി നടത്തിയ പ്രകടനത്തിന്‍റെ ദൃശ്യങ്ങളും കോടതി പരിശോധിച്ചിരുന്നു. തുടർന്നാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്‍റെ ഉത്തരവ്.

Last Updated : Jan 9, 2023, 9:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.