ETV Bharat / state

എറണാകുളത്ത് കർശന പരിശോധനക്ക് ഒരുങ്ങി പൊലീസ് - covid insrtuctions

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ പൂർണമായും മാർക്കറ്റ് അടച്ചിടേണ്ടി വരുമെന്ന് പൊലീസ് വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി

എറണാകുളം  പൊലീസ് പരിശോധന  കൊവിഡ് നിയന്ത്രണങ്ങൾ  കൊച്ചി പൊലീസ്  Ernakulam  police checking  covid insrtuctions  കൊച്ചി ഡി.സി.പി
എറണാകുളത്ത് കർശന പരിശോധനക്ക് ഒരുങ്ങി പൊലീസ്
author img

By

Published : Jul 4, 2020, 11:00 AM IST

Updated : Jul 4, 2020, 1:02 PM IST

എറണാകുളം: കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൊച്ചിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ജില്ലാ ഭരണകൂടം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പൊലീസ് പരിശോധന ശക്തമാക്കി. എറണാകുളം ചമ്പക്കര മാർക്കറ്റിൽ ഇന്ന് രാവിലെ പൊലീസ് പരിശോധന നടത്തി. കൊച്ചി ഡി.സി.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സാമൂഹിക അകലം പാലിക്കാതെയും മാസ്ക്ക് ധരിക്കാതെയും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 20 പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു. സമൂഹിക അകലം പാലിക്കാതെ പ്രവർത്തിച്ച കടകളും പൊലീസ് അടപ്പിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ പൂർണമായും മാർക്കറ്റ് അടച്ചിടേണ്ടി വരുമെന്ന് പൊലീസ് വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി.

എറണാകുളത്ത് കർശന പരിശോധനക്ക് ഒരുങ്ങി പൊലീസ്

കൊച്ചിയിലെ ഏറ്റവും പ്രധാന വാണിജ്യ കേന്ദ്രമായ എറണാകുളം മാർക്കറ്റ് കഴിഞ്ഞ ദിവസമാണ് പൂർണമായും അടച്ചത്. വ്യാപാര സ്ഥാപനങ്ങളിലെ ഒന്നിലധികം ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തോപ്പുംപടി മാർക്കറ്റും ചെല്ലാനം ഹർബറും അടച്ചുപൂട്ടിയിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ അനാവശ്യമായെത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേ സമയം മാർക്കറ്റുകൾ അടച്ച സാഹചര്യത്തിൽ തുറസായ സ്ഥലങ്ങളിൽ അകലം പാലിച്ച് ചന്തകൾ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ അറിയിച്ചു.

Last Updated : Jul 4, 2020, 1:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.