ETV Bharat / state

'എനിക്ക് ചെറിയൊരു പരിക്കല്ലേയുള്ളൂ ഉമ്മാ..' കുസാറ്റ് അപകടത്തിൽ പരിക്കേറ്റ മകളെ കാണാനോടിയെത്തി രക്ഷിതാക്കൾ

Student and her parents about Cusat tragedy: കുസാറ്റിലെ തിക്കിലും തിരക്കിലും പെട്ട് മലപ്പുറം സ്വദേശി ഫാത്തിമ ഷംലയ്‌ക്ക് കാലിന് പരിക്കേറ്റിരുന്നു.

Student and her parents about Cusat tragedy  Cusat tragedy four died  kalamassery cusat accident  Injured student about Cusat accident  Cusat stampede  കുസാറ്റ് അപകടം  തിക്കിലും തിരക്കിലും പെട്ട് മരണം  കുസാറ്റ് ടെക് ഫെസ്റ്റ്  കുസാറ്റ് അപകടം പരിക്കേറ്റയാൾ  കുസാറ്റ് ആൾക്കൂട്ട അപകടം  കളമശ്ശേരി കുസാറ്റ് ദുരന്തം
Student and her parents about Cusat tragedy
author img

By ETV Bharat Kerala Team

Published : Nov 27, 2023, 10:29 AM IST

Updated : Nov 27, 2023, 11:05 AM IST

അപകടത്തിൽ പരിക്കേറ്റ മകളെ കാണാനോടിയെത്തി രക്ഷിതാക്കൾ

എറണാകുളം: ആശങ്കയുടെയും ഭയപ്പാടിന്‍റെയും മണിക്കൂറുകൾ.. ഒരു നിമിഷം പോലും ഉറങ്ങാതെ നേരം വെളുപ്പിച്ച് തേഞ്ഞിപ്പാലം സ്വദേശിയായ സലീന കുസാറ്റിൽ എത്തി. അപകടത്തിൽ പരിക്കേറ്റ മകൾ ഫാത്തിമ ഷംലയെ നേരിൽ കണ്ടതോടെയാണ് ആശ്വാസമായത്. മകളെയും കൂട്ടി ഭർത്താവ് ഉസ്‌മാനൊപ്പം മൂവരും മലപ്പുറത്തേക്ക് മടങ്ങി.

തിക്കിലും തിരക്കിലും പെട്ട് കുസാറ്റിൽ അപകടം സംഭവിച്ചു എന്ന വാർത്ത കേട്ടത് മുതൽ സലീന
ആശങ്കയിലായിരുന്നു. മകൾ ഫാത്തിമ ഷംല കുസാറ്റിലെ മൂന്നാം വർഷ ഫയർ ആന്‍റ് സേഫ്റ്റി വിഭാഗം വിദ്യാർഥിയാണ്. അപകട വാർത്തയ്ക്ക് പിന്നാലെ ഷംലയെ പല തവണ വിളിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. ഇതോടെ ആശങ്കയും വർധിച്ചു.

ഇതിനിടെ മകളുടെ ഫോൺ എടുത്ത് സംസാരിച്ചത് ഒരു സീനിയർ വിദ്യാർഥിയായിരുന്നു. ഫോൺ കളഞ്ഞ് കിട്ടിയതാണെന്നും ഫോൺ ആരുടേതെന്ന് അറിയില്ലെന്നുമായിരുന്നു മറുപടി. പിന്നീട്, സഹപാഠിയെ വിളിച്ചപ്പോഴാണ് മകൾക്ക് കാലിൽ ചെറിയ പരിക്ക് പറ്റിയതായി അറിഞ്ഞത്. മകൾ തന്നെ വിളിച്ച് പരിക്ക് ഗുരുതരമല്ലെന്ന് അറിയിച്ചെങ്കിലും സമാധാനം ലഭിച്ചില്ലന്ന് സലീന പറയുന്നു.

അപകടത്തിൽ നാല് പേർക്ക് ജീവൻ നഷ്‌ടമായില്ലേ.. തനിക്ക് ചെറിയൊരു പരിക്ക് മാത്രമല്ലേ ഉള്ളൂ ഉമ്മാ എന്ന് മകൾ പറഞ്ഞപ്പോഴാണ് അപകടത്തിന്‍റെ വ്യാപ്‌തി മനസിലായതെന്നും അവർ വ്യക്തമാക്കി. തന്‍റെ മകൾ രക്ഷപ്പെട്ടുവെങ്കിലും മരിച്ചവരെയും ഗുരുതരമായി പരിക്കേറ്റവരെയും കുറിച്ച് ഓർമിച്ച് ദുഃഖിക്കുകയാണ് ഈ രക്ഷിതാക്കൾ. ഏതൊരു രക്ഷിതാവും മക്കളെ കോളജിലേക്ക് പറഞ്ഞയച്ച് അവർ തിരിച്ച് വരുന്നത് കാത്തിരിക്കുകയല്ലേ. അപ്പോൾ അവരുടെ മൃതശരീരം വീട്ടിലേക്കെത്തുന്നത് തീരാത്ത സങ്കടമാണന്നും സലീന പറഞ്ഞു.

കുസാറ്റിലെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കുന്നതിനിടെ നിലത്തും വീണെങ്കിലും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് ഷംലയും പറഞ്ഞു. നിലത്ത് വീണ തന്‍റെ കാലിന് മുകളിലേക്ക് മറ്റൊരു വിദ്യാർഥി വീണാണ് കാലിന് പരിക്കേറ്റത്. താൻ മധ്യഭാഗത്താണ് ഉണ്ടായിരുന്നത്. പിറകിൽ നിന്നും തള്ളൽ വന്നതോടെയാണ് വീണത്. ഇത്തരമൊരു ദുരന്തമായി മാറുമെന്ന് കരുതിയില്ലെന്നും ഷംല പറഞ്ഞു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം തുണച്ചതിനാലാണെന്ന് പിതാവ് ഉസ്‌മാനും വ്യക്തമാക്കി. മകൾക്ക് വിദഗ്‌ധ ഡോക്‌ടർമാരുടെ ചികിത്സ നൽകും.

Also read: കുസാറ്റ് ദുരന്തം : തിക്കിലും തിരക്കിലും കൊല്ലപ്പെട്ടവര്‍ക്ക് കണ്ണീരോടെ വിടനല്‍കി വിദ്യാര്‍ഥികള്‍

ശനിയാഴ്‌ച (നവംബർ 25) രാത്രി ഏഴരയോടെയാണ് കുസാറ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചത്. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, വടക്കന്‍ പറവൂര്‍ സ്വദേശി ആന്‍ റുഫ്‌ത, താമരശ്ശേരി സ്വദേശി സാറ തോമസ്, സുഹൃത്തിനൊപ്പം കുസാറ്റ് ടെക് ഫെസ്റ്റ് കാണാനെത്തിയെ പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്. നാൽപ്പതിലധികം വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്‌തു.

Also read: കുസാറ്റ് അപകടം, ദുരന്ത നിവാരണ അതോറിറ്റി അന്വേഷിക്കും; കോളജുകളിലെ പരിപാടികള്‍ക്ക് പൊതു മാനദണ്ഡം വരും: മന്ത്രി ആര്‍ ബിന്ദു

Last Updated : Nov 27, 2023, 11:05 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.