എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി കുറിച്ചി മന്ദിരം ജംഗ്ഷൻ അരുണോദയം വീട്ടിൽ ജയപ്രകാശിന്‍റെ മകന്‍ ശ്രീ കുട്ടൻ (26) ആണ് അറസ്റ്റിലായത്. കുമരകത്തെ ബന്ധുവീട്ടിൽ നിന്നാണ് പ്രതിയെ സിഐ എംഎ മുഹമ്മദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. മൂന്നാർ ,രാമക്കൽമേട് തുടങ്ങിയവിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കറങ്ങി നടന്ന പെണ്‍കുട്ടിയേയും യുവാവിനെയും ഇന്നലെ കുമരകത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
കോട്ടയം സ്വദേശിയായ യുവാവ് മാറാടി സ്വദേശിയായ 17 കാരിയെ ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. അടുപ്പത്തിലായതോടെ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് യുവാവ് വീട്ടുകാരറിയാതെ കാറിൽ കയറ്റിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തലാണ് പ്രതിയെ പിടികൂടിയത്. യുവാവിനെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തു.