ETV Bharat / state

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട്; കലക്ടറുടെ നേതൃത്വത്തിൽ പമ്പിങ്ങ്

മുല്ലശ്ശേരി കനാൽ, കാരണക്കോടം തോട് എന്നിവയുടെ സമീപ പ്രദേശങ്ങളിലും ജഡ്‌ജസ് അവന്യൂ, കലൂർ, മെട്രോസ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലും വലിയ പമ്പുസെറ്റുകൾ ഉപയോഗിച്ച് വെള്ളം കനാലുകളിലേക്ക് ഒഴുക്കി വിടുകയായിരുന്നു.

author img

By

Published : May 15, 2021, 9:22 PM IST

Updated : May 15, 2021, 10:28 PM IST

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട്  rain havoc  kerala flood  kerala rain news  kerala weather updates  rain havoc ernakulam city  കലക്ടർ എസ്.സുഹാസ്  collector s suhas

എറണാകുളം: കനത്ത മഴയിൽ നഗരം വെള്ളത്തിൽ മുങ്ങാനുളള സാധ്യത മുന്നിൽ കണ്ട് സമയോജിത ഇടപെടലുമായി ജില്ലാ കലക്ടർ എസ്. സുഹാസ്. മുല്ലശ്ശേരി കനാൽ, കാരണക്കോടം തോട് എന്നിവയുടെ സമീപ പ്രദേശങ്ങളിലും ജഡ്‌ജസ് അവന്യൂ, കലൂർ, മെട്രോസ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലും വലിയ പമ്പുസെറ്റുകൾ ഉപയോഗിച്ച് വെള്ളം കനാലുകളിലേക്ക് ഒഴുക്കി വിടുകയായിരുന്നു.

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട്; കലക്ടറുടെ നേതൃത്വത്തിൽ പമ്പിങ്ങ്

Also Read:കടലാക്രമണം; ചെല്ലാനത്ത് കൂടുതൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി

ആലപ്പുഴ ജില്ലാ കലക്ടർ ആയിരിക്കേ എസ്.സുഹാസ് സ്പോൺസർഷിപ്പിലൂടെ വാങ്ങിയ 105 എച്ച്.പി ശേഷിയുള്ള പമ്പ് സെറ്റാണ് നഗരത്തിലെത്തിച്ചത്. പത്ത് ലക്ഷം ലിറ്റർ വരെ മണിക്കൂറിൽ പമ്പ് ചെയ്ത് കളയാവുന്ന തരം വലിയ സെറ്റായതിനാൽ വളരെ വേഗത്തിൽ റോഡുകളിൽ നിന്നും വെള്ളം ഒഴുക്കി കളയാൻ കഴിഞ്ഞു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കൊച്ചി നഗരസഭയുടെ പങ്കാളിത്തത്തോടെ നടത്തിയ അടിയന്തര പ്രവർത്തനങ്ങൾ ഫലപ്രദമായെന്ന് കളക്ടർ അഭിപ്രായപ്പെട്ടു. കലക്‌ടറിനൊപ്പം കൊച്ചി മേയർ എം. അനിൽ കുമാറും നേരിട്ടെത്തിയാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വെള്ളം പമ്പ് ചെയ്‌ത് നീക്കിയത്.

Last Updated : May 15, 2021, 10:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.