ETV Bharat / state

അനുകൂലവിധിയുണ്ടായില്ലെങ്കില്‍ ജെല്ലിക്കെട്ട് മാതൃകയില്‍ പ്രക്ഷോഭം നടത്തും: രാഹുല്‍ ഈശ്വര്‍ - ശബരിമല അനുകൂലവിധിയുണ്ടായില്ലെങ്കില്‍ ജെല്ലിക്കെട്ട് മാതൃകയില്‍ പ്രക്ഷോഭം നടത്തും; രാഹുല്‍ ഈശ്വര്‍

വിധി അനുകൂലം അല്ലെങ്കിൽ ജെല്ലിക്കെട്ട് മാതൃകയിൽ പള്ളിക്കെട്ട് പ്രക്ഷോഭം നടത്തുമെന്നും തൃപ്തി ദേശായി വന്നാൽ തടയുമെന്നും രാഹുൽ ഈശ്വർ.

ശബരിമല അനുകൂലവിധിയുണ്ടായില്ലെങ്കില്‍ ജെല്ലിക്കെട്ട് മാതൃകയില്‍ പ്രക്ഷോഭം നടത്തും; രാഹുല്‍ ഈശ്വര്‍
author img

By

Published : Nov 16, 2019, 5:51 PM IST

Updated : Nov 16, 2019, 8:02 PM IST

എറണാകുളം: ശബരിമല വിഷയത്തിൽ അനുകൂലമായ വിധി ഉണ്ടായില്ലെങ്കിൽ ജെല്ലിക്കെട്ട് മാതൃകയിലുള്ള പള്ളിക്കെട്ട് പ്രാർത്ഥന യജ്ഞങ്ങളുമായി മുന്നോട്ടുപോകുമെന്ന് രാഹുൽ ഈശ്വർ. ജെല്ലിക്കെട്ട് വിഷയത്തിൽ നിയമം ഉണ്ടാക്കാൻ സാധിച്ചത് പോലെ പള്ളികെട്ടിലും ഉണ്ടാക്കാൻ സാധിക്കും. അതിനു സാധിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. യുവതികൾ എത്തിയാൽ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. നീതിക്കു വേണ്ടി നിയമം നിലകൊള്ളണമെന്നും രാഹുൽ ഈശ്വർ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അനുകൂലവിധിയുണ്ടായില്ലെങ്കില്‍ ജെല്ലിക്കെട്ട് മാതൃകയില്‍ പ്രക്ഷോഭം നടത്തും: രാഹുല്‍ ഈശ്വര്‍

കഴിഞ്ഞ വർഷത്തെ പോലെ പ്രശ്നമുണ്ടാക്കാതിരിക്കാൻ ഇത്തവണ കൂടുതൽ ശ്രദ്ധിക്കും. സംയമനത്തോടെ പൊലീസ് അധികാരികൾ പറയുന്നത് കേട്ട് മുന്നോട്ടുപോകും. നിലക്കൽ, പമ്പ, നീലിമല, സന്നിധാനം എന്നിവിടങ്ങളിൽ ഇപ്പോൾ തന്നെ ആളുകൾ എത്തിയിട്ടുളളതായും തൃപ്തി ദേശായി വന്നാൽ തടയുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

നിയമം ഉണ്ടാക്കിയാൽ ശബരിമല വിധിയെ മറികടക്കാൻ കഴിയും. ജെല്ലിക്കെട്ട് വിഷയവും ശബരിമല വിഷയവും താരതമ്യം ചെയ്യരുതെന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നില്ലെന്നും സർക്കാർ ശബരിമല വിഷയത്തിൽ നിലപാട് മയപ്പെടുത്തിയതായി മനസ്സിലാക്കുന്നതായും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

Intro:

Body:ശബരിമല വിഷയത്തിൽ അനുകൂലമായ വിധി ഉണ്ടായില്ലെങ്കിൽ ജെല്ലിക്കെട്ട് മാതൃകയിലുള്ള പള്ളിക്കെട്ട് പ്രാർത്ഥന യജ്ഞങ്ങളുമായി മുന്നോട്ടുപോകുമെന്ന് രാഹുൽ ഈശ്വർ. ജെല്ലിക്കെട്ട് വിഷയത്തിൽ നിയമം ഉണ്ടാക്കാൻ സാധിച്ചത് പോലെ പള്ളി കെട്ടിലും ഉണ്ടാക്കാൻ സാധിക്കും. അതിനു സാധിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും യുവതികൾ എത്തിയാൽ അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും രാഹുൽ ഈശ്വർ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

byte

കഴിഞ്ഞ വർഷത്തെ പോലെ പ്രശ്നമുണ്ടാക്കാതിരിക്കാൻ ഇത്തവണ കൂടുതൽ ശ്രദ്ധിക്കും. സംയമനത്തോടെ പോലീസ് അധികാരികൾ പറയുന്നത് കേട്ട് മുന്നോട്ടുപോകും. നിലക്കൽ, പമ്പ, നീലിമല, സന്നിധാനം എന്നിവിടങ്ങളിൽ ഇപ്പോൾ തന്നെ ആളുകൾ എത്തിയിട്ടുളളതായും തൃപ്തി ദേശായി വന്നാൽ തടയുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

നിയമം ഉണ്ടാക്കിയാൽ ശബരിമല വിധിയെ മറികടക്കാൻ കഴിയും. ജെല്ലിക്കെട്ട് വിഷയവും ശബരിമല വിഷയവും താരതമ്യം ചെയ്യരുതെന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നില്ലെന്നും സർക്കാർ ശബരിമല വിഷയത്തിൽ നിലപാട് മയപ്പെടുത്തിയതായി മനസ്സിലാക്കുന്നതായും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

ഏഴംഗ ബെഞ്ചിന് മുന്നിൽ സമർപ്പിക്കേണ്ട എല്ലാ രേഖകളുടെയും നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വിധി അനുകൂലം അല്ലെങ്കിൽ ജെല്ലിക്കെട്ട് മാതൃകയിൽ പള്ളിക്കെട്ട് പ്രക്ഷോഭം നടത്തുമെന്നും നീതിക്കു വേണ്ടി നിയമം നിലകൊള്ളണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

ETV Bharat
Kochi

Conclusion:
Last Updated : Nov 16, 2019, 8:02 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.