എറണാകുളം: കിറ്റക്സ് എം.ഡി സാബു ജേക്കബിനെതിരെ അവകാശ ലംഘനത്തിന് പരാതി നൽകി പി.വി ശ്രീനിജൻ. എം.എൽ.എ ആയതിനുശേഷം പലപ്പോഴായി വ്യക്തിപരമായും അല്ലാതെയും പരസ്യമായി തന്നെ അവഹേളിക്കുന്ന പരാമർശങ്ങൾ സാബു ജേക്കബ് നടത്തി വരുന്നതായി സ്‌പീക്കർക്ക് നൽകിയ പരാതിയിൽ പറയുന്നു.
ALSO READ: സംസ്ഥാനത്തെ റേഷന്‍ വിതരണ തകരാര്‍; പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയതായി ഭക്ഷ്യമന്ത്രി
എം.എൽ.എ എന്ന നിലയിൽ പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയിൽ പൊതുജനമധ്യത്തിൽ വർഗവിവേചനം ഉണ്ടാക്കുന്ന തരത്തിൽ അവഹേളിച്ചു. ചാനൽ ചർച്ചയിൽ എം.എൽ.എ എന്ന ഭരണഘടന പദവിയെ മോശമായി പരാമർശിച്ചു. വ്യക്തി അധിക്ഷേപം നടത്തിയതായും അവകാശ ലംഘന പരാതിയിൽ പറയുന്നു.
അതേസമയം ശ്രീനിജൻ്റെ അവകാശ ലംഘന പരാതി നിയമസഭ ചട്ടം അനുസരിച്ച് കൈകാര്യം ചെയ്യുമെന്ന് സ്‌പീക്കർ എം.ബി രാജേഷ് കൊച്ചിയിൽ പ്രതികരിച്ചു.