ETV Bharat / state

പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ ; അസ്വാസ്ഥ്യം ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെ - പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി

അഞ്ചുവർഷമായി ജയിലിൽ‍ കഴിയുന്ന പൾസർ സുനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി തള്ളി. ഇതിന് ശേഷമാണ് പ്രതി മാനസിക പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചത്

pulsar Suni admitted in Thrissur mental hospital  Actress attack case accused  Actress attack case  നടിയെ ആക്രമിച്ച കേസ്  നടിയെ ആക്രമിച്ച സംഭവം  പൾസർ സുനി  പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി  pulsar Suni
ജാമ്യാപേക്ഷ തള്ളി; പൾസർ സുനി മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിൽ
author img

By

Published : Jul 20, 2022, 10:34 AM IST

എറണാകുളം : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ തൃശ്ശൂരിലെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സബ് ജയിലിൽ നിന്ന് ചൊവ്വാഴ്‌ച രാത്രിയാണ് ചികിത്സയ്ക്കായി സുനിയെ തൃശ്ശൂരിലെത്തിച്ചത്. നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതി സുനിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഇതിനുപിന്നാലെയാണ് പ്രതി മാനസിക പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചതെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം. ഇതേ തുടർന്നാണ് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി പൾസർ സുനി ജയിലിൽ കഴിയുകയാണ്.

വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിൽ ജാമ്യം നൽകണമെന്നും, കൂട്ടുപ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചതായും പൾസർ സുനി സുപ്രീം കോടതിയിൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. ഇതിനുശേഷം സുനിയുടെ മാനസിക നില ദുർബലമായെന്നാണ് ജയിൽ അധികൃതർ പറയുന്നത്.

പരിശോധനകളും ആവശ്യമായ ചികിത്സയും നൽകിയ ശേഷമായിരിക്കും തിരിച്ച് എറണാകുളത്ത് എത്തിക്കുക. സുനി മാനസികമായി തകർന്നിരിക്കുകയാണെന്ന് സബ് ജയിലിൽ മകനെ സന്ദർശിച്ച ശേഷം അമ്മ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.