ETV Bharat / state

കോതമംഗലത്ത് മാലിന്യം മാറ്റുന്നില്ല; പ്രതിഷേധം ശക്തം

author img

By

Published : Aug 24, 2019, 9:28 PM IST

Updated : Aug 24, 2019, 11:47 PM IST

മാർക്കറ്റ് പരിസരപ്രദേശത്ത് മുപ്പതോളം പേർക്ക് ഡെങ്കി, എലിപനി തുടങ്ങിയവ ബാധിച്ചു. ഒരാള്‍ മരിക്കുകയും ചെയ്തു

കുന്നുകൂടിയ മാലിന്യത്തിൽ നടപടിയില്ലാതെ നഗരസഭ: പകർച്ചവ്യാധികളെ വിളിച്ച് വരുത്തി മാർക്കറ്റ്

എറണാകുളം: കോതമംഗലം മാർക്കറ്റിന് സമീപത്തെ മാലിന്യം മാറ്റാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി കോതമംഗലം നഗരസഭക്കെതിരെ പ്രതിഷേധിച്ചു. മാർക്കറ്റ് പരിസരപ്രദേശത്ത് മുപ്പതോളം പേർ ഡെങ്കി, എലിപനി ബാധിച്ച് ആശുപത്രിയിലാവുകയും ഒരാൾ മരിക്കുകയും ചെയ്തു. മാർക്കറ്റിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ വെണ്ടുവഴി ഇക്കരക്കുടി അബ്ദുല്‍ റഹിമാണ് മരിച്ചത്.

കോതമംഗലത്ത് മാലിന്യം മാറ്റുന്നില്ല; പ്രതിഷേധം ശക്തം
ചെയർപേഴ്സണേയും, കൗൺസിലർമാരേയും തടഞ്ഞുവെച്ചു നടത്തിയ പ്രതിഷേധത്തെ തുടർന്ന് മാർക്കറ്റും ബസ് സ്റ്റാന്റ് പരിസരവും ശുചിയാക്കുമെന്ന് മുനിസിപ്പൽ ഹാളിൽ ചേർന്ന യോഗത്തിൽ ഉറപ്പ് നൽകി. മാസം തോറും ലക്ഷങ്ങൾ വാടകയായി പിരിക്കുന്ന നഗരസഭ അധികൃതർ മാർക്കറ്റ്, ബസ് സ്റ്റാൻഡ് ശുചീകരണത്തിനായി വേണ്ടത്ര ജീവനക്കാരെ നിയമിക്കാത്തതാണ് മാലിന്യം കെട്ടി കിടക്കാൻ കാരണമാകുന്നതെന്നാണ് വ്യാപാരികൾ ചൂണ്ടി കാണിക്കുന്നത്. നിലവിൽ ഒരു ശുചീകരണ തൊഴിലാളി പോലും എത്താത്ത അവസ്ഥയാണ് മാർക്കറ്റിലുള്ളത്.

Intro:Body:കോതമംഗലം

വിഷ്വൽ വാട് സാപ്പിൽ അയക്കുന്നു.

നഗരസഭക്കെതിരെ കോതമംഗലത്ത്
വ്യാപാരി വ്യവസായി സമിതി പ്രതിഷേധം. കോതമംഗലം മാർക്കറ്റിന് സമീപം കുന്നുകൂടിയ മാലിന്യം മാറ്റാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമതി ചെയർപേഴ്സണേയും, കൗൺസിലർമാരേയും തടഞ്ഞുവെച്ചു.

പ്രകടനമായി എത്തിയ ശേഷം കൗൺസിലർമാരുടെ യോഗസ്ഥലത്ത് എത്തി പ്രതിഷേധിക്കുകയായിരുന്നു.

തുടർന്ന് ചർച്ചക്ക് കൗൺസിലർമാർ പ്രതിഷേധക്കാരെ ക്ഷണിക്കുകയും
മുനിസിപ്പൽ
ഹാളിൽ ചെയർപേഴ്സനും മറ്റ് കൗൺസിലർമാരും
ആരോഗ്യ ഉദ്യാേഗസ്ഥ പ്രതിനിധികളായ താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ജയപ്രകാശ്, സൂപ്രണ്ട് ഡോക്ടർ അഞ്ജലി തുടങ്ങിയവരുമായി
വ്യാപാരി സമിതി നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്ന്
ഉടനെ തന്നെ
മാർക്കറ്റ്, റവന്യു ടവർ, ബസ് സ്റ്റാന്റ് പരിസരവും, കെട്ടിട ടെറസുകളും ശുചീകരണ തൊഴിലാളികളെയും, വ്യാപാരികളെയും
ബഹുജനങ്ങളെയും കോളേജ് കളിലെ സന്നദ്ധ സംഘടനകളെയും ഉൾപ്പെടുത്തി
ശുചീകരണ പ്രവർത്തനം അടിയന്തിരമായി ആരംഭിക്കുമെന്ന് ഉറപ്പ് നൽകി.

മാർക്കറ്റ് പരിസരത്തെ എല്ലാ വ്യാപാരികൾക്കും ജീവനക്കാർക്കും എലിപനി പ്രതിരോധ മരുന്നുകൾ സൗജന്യമായി നൽകുവാനും തീരുമാനിച്ചു.തുടർപ്രവർത്തനങ്ങൾക്ക് വേണ്ടി
10 ദിവസത്തിന് ശേഷം അവലോകന യോഗം ചേരുവാനും തീരുമാനിച്ചു.

etv bharat -kothamangalam
Conclusion:etv bharat kothamangalam
Last Updated : Aug 24, 2019, 11:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.