ETV Bharat / state

അഭിമാനത്തോടെ രാജ്യം, കടലില്‍ കരുത്താകാൻ ഐഎൻഎസ് വിക്രാന്ത്: രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി - Ernakulam news

കൊച്ചിൻ ഷിപ്പിയാര്‍ഡില്‍ പ്രൗഢ ഗംഭീരമായ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു. ഇതോടെ സ്വന്തമായി വിമാനവാഹിനി കപ്പൽ നിർമ്മിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടി.

നാവിക സേനക്ക് അഭിമാന നിമിഷം  വിക്രാന്ത് കമ്മിഷനിങ് ഇന്ന്  Prime minister Narendra Modi commission INS  INS Vikrant  Prime minister Narendra Modi  commission INS Vikrant today  പ്രധാന മന്ത്രി  വിമാനവാഹിനി കപ്പല്‍  എറണാകുളം വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  Ernakulam news  latest news updates in Ernakulam
ഐൻ.എൻ എസ്‌ വിക്രാന്ത് കമ്മിഷനിങ് ഇന്ന്
author img

By

Published : Sep 2, 2022, 9:12 AM IST

Updated : Sep 2, 2022, 12:14 PM IST

എറണാകുളം: രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. രാവിലെ 9.30 മുതല്‍ കപ്പൽ നിർമ്മിച്ച കൊച്ചി കപ്പൽ ശാലയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി കപ്പൽ കമ്മിഷൻ ചെയ്‌തത്. ഇതോടെ സ്വന്തമായി വിമാനവാഹിനി കപ്പൽ നിർമ്മിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടി.

  • #WATCH | Shaping a dream building a nation. Designed by the Indian Navy and constructed by CSL Cochin, a shining beacon of AatmaNirbhar Bharat, IAC #Vikrant is all set to be commissioned into the Indian Navy.

    (Source: Indian Navy) pic.twitter.com/LpHADHTlPk

    — ANI (@ANI) September 2, 2022 " class="align-text-top noRightClick twitterSection" data=" ">

20000 കോടി രൂപയാണ് വിക്രാന്തിന്‍റെ ആകെ നിർമാണ ചെലവ്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സർബാനന്ദ സോനോവാൾ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഹൈബി ഈഡൻ എംപി ചീഫ് അഡ്‌മിറല്‍ ആർ ഹരികുമാർ എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

  • Prime Minister Narendra Modi unveils the new Naval Ensign in Kochi, Kerala.

    Defence Minister Rajnath Singh, Governor Arif Mohammad Khan, CM Pinarayi Vijayan and other dignitaries are present here. pic.twitter.com/JCEMqKL4pt

ഇന്ത്യന്‍ നാവിക സേനയുടെ പുതിയ പതാകയും പ്രധാന മന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. എല്ലാ കൊളോണിയല്‍ കാലത്തെ എല്ലാ ചിഹ്നങ്ങളും ഒഴിവാക്കിയാണ് പുതിയ പതാക രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. നിര്‍മാണം ആരംഭിച്ച് ഏകദേശം ഒരു വ്യാഴവട്ടകാലത്തിന് ശേഷമാണ് കപ്പൽ കമ്മിഷന്‍ ചെയ്യുന്നത്. നാലാമത്തെയും അവസാനത്തെയും സമുദ്ര പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം കപ്പല്‍ ഇന്ത്യൻ നാവികസേനക്ക് കൈമാറിയിരുന്നു.

  • Prime Minister Narendra Modi receives the Guard of Honour as he arrives for the Commissioning ceremony of the first indigenous aircraft carrier, at Cochin Shipyard Limited in Kochi, Kerala.#INSVikrant pic.twitter.com/zIUiI1JDNL

ഐഎൻഎസ് വിക്രാന്ത്: 260 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുള്ള ഐഎന്‍എസ് വിക്രാന്ത് വലിപ്പത്തിന്‍റെ കാര്യത്തില്‍ ലോകത്തിലെ ഏഴാം സ്ഥാനത്താണ്. സൂപ്പർ സ്ട്രക്‌ചറിൽ അഞ്ചെണ്ണം ഉൾപ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാർട്ട്‌മെന്‍റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകൽപ്പന ചെയ്‌ത കപ്പലിൽ വനിത ഓഫിസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ, അതിജീവനം എന്നിവയ്ക്കായി വളരെ ഉയർന്ന നിലവാരമുള്ള യന്ത്രവൽകൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഐഎൻഎസ് വിക്രാന്ത് നിർമിച്ചത്.

ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റർ വിമാനങ്ങളെയും വഹിക്കാൻ കഴിയുന്ന വിക്രാന്തിന് 28 മൈൽ വേഗതയും 18 മൈൽ ക്രൂയിസിങ് വേഗതയും 7,500 മൈൽ ദൂരവും പോകാനുള്ള ശേഷി ഉണ്ട്. മൂന്ന് മെഗാവാട്ടിന്‍റെ എട്ട് ഡീസല്‍ ജനറേറ്ററുകളാണ് വൈദ്യുത ഉല്‍പാദനത്തിനായി കപ്പലില്‍ ഉപയോഗിക്കുന്നത്. പ്രതിദിനം ഇതിലൂടെ 24 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും. മാത്രമല്ല 16 കിടക്കകളുള്ള അത്യാധുനിക ആശുപത്രിയും കപ്പലില്‍ സജീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ നാവികസേനയുടെ ഡയറക്‌ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് കപ്പൽ രൂപകൽപ്പന ചെയ്‌തത്. പൊതുമേഖല കപ്പൽ ശാലയായ കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിലാണ് കപ്പലിന്‍റെ 76 ശതമാനത്തിലധികം ഭാഗം നിർമിച്ചത്. 2010ൽ നിർമാണം പൂർത്തിയാക്കി 2014ൽ കമ്മിഷൻ ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.

നിർമാണം ആരംഭിച്ച ശേഷം കൊവിഡ് അടക്കമുള്ള നിരവധി തടസങ്ങള്‍ നേരിടേണ്ടി വന്നത് നിര്‍മാണം പൂര്‍ത്തീകരണം വൈകിപ്പിച്ചു. നിർമാണത്തിന് ആവശ്യത്തിനുള്ള ഉരുക്ക് റഷ്യയിൽ നിന്ന് എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും അത് നടപ്പായില്ല. തുടർന്നാണ് ഡിആർഡിഒയുടെ സാങ്കേതിക സഹായത്തോടെ കപ്പൽ നിർമാണത്തിന് ആവശ്യമായ ഉരുക്ക് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ തന്നെ നിർമ്മിച്ചത്.

നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ കടൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടു. ഇതോടെ കപ്പൽ കമ്മിഷൻ ചെയ്യുന്നതും നീണ്ടുപോയി. എല്ലാ പ്രതിബന്ധങ്ങളെയും അതിജയിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ഐ എൻ എസ് വിക്രാന്ത് നാവികസേനയ്ക്കും രാജ്യത്തിനും കരുത്തും അഭിമാനവുമാണ്. ഇന്ത്യൻ പ്രതിരോധ മേഖലയിൽ പുതിയൊരു ചരിത്രം കൂടി രചിക്കാന്‍ വിക്രാന്തിനാവും.

also read: ചൈനയുടെ വിവാദ ഗവേഷണ കപ്പല്‍ ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖം വിട്ടു

Last Updated : Sep 2, 2022, 12:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.