ETV Bharat / state

ഗർഭിണിയും പിതാവും മര്‍ദനത്തിനിരയായ സംഭവം : യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍ - ഗര്‍ഭകാലം

ഗര്‍ഭിണിയായ ശേഷവും മര്‍ദനം തുടര്‍ന്ന യുവാവിന്‍റെ പീഡനങ്ങള്‍ സംബന്ധിച്ച് യുവതി വിശദമായ മൊഴി നല്‍കിയിട്ടുണ്ട്

Pregnant woman and father assaulted by Woman's husband and arrested culprit  ഗർഭിണിയും പിതാവും മര്‍ദനത്തിനിരയായ സംഭവം  യുവതിയുടെ ഭര്‍ത്താവ് പിടിയില്‍  എറണാകുളം ആലുവയിലെ ആലങ്ങാടില്‍  Alangad in Ernakulam Aluva  ഗര്‍ഭിണിയായ യുവതി  ഗര്‍ഭകാലം  Pregnancy period
ഗർഭിണിയും പിതാവും മര്‍ദനത്തിനിരയായ സംഭവം: യുവതിയുടെ ഭര്‍ത്താവ് പിടിയില്‍
author img

By

Published : Jul 3, 2021, 8:45 PM IST

എറണാകുളം : ആലുവ ആലങ്ങാടില്‍ ഗർഭിണിയായ യുവതിയും പിതാവും ക്രൂര മർദനത്തിനിരയായ സംഭവത്തിൽ, ഭർത്താവ് മുഹമ്മദലി ജൗഹർ പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയയെ ആലുവ മുപ്പത്തടത്ത് നിന്നാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ ഭർത്താവ് ജൗഹർ ഉൾപ്പടെ അഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ജൗഹറിന്‍റെ മാതാവ് സുബൈദ, സഹോദരിമാരായ സബീന, സലീന, സുഹൃത്ത് സഹൽ എന്നിവരാണ് മറ്റ് പ്രതികൾ.

സഹലിനെ ശനിയാഴ്ച രാവിലെ തന്നെ പിടികൂടിയിരുന്നു. ഗാർഹിക പീഡനം, സ്ത്രീകൾക്കെതിരായ അതിക്രമം, ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്.

ജൗഹറിനെതിരെ നഹ്ലത്ത് ഉന്നയിച്ചത് നിരവധി കാര്യങ്ങള്‍

കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ആലുവ സ്വദേശി നഹ്ലത്തിന്‍റെയും മന്നം സ്വദേശി ജൗഹറിന്‍റെയും വിവാഹം. എട്ട് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുടെ സ്വർണവുമാണ് വിവാഹ സമയത്ത് സ്ത്രീധനം നൽകിയതെന്ന് യുവതിയുടെ കുടുംബം പറയുന്നു.

ALSO READ: അനന്തുവെന്ന പേരില്‍ രേഷ്‌മയോട് ചാറ്റ് ചെയ്തത് ജീവനൊടുക്കിയ പെണ്‍കുട്ടികള്‍ ; കേസില്‍ വഴിത്തിരിവ്

എന്നാൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃ മാതാവ് സുബൈദയും മാനസികമായി പീഡിപ്പിക്കുകയും,ജൗഹർ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് നഹ്‌ലത്ത് മൊഴി നല്‍കിയിട്ടുണ്ട്.

വസ്‌തുവില്‍പ്പന ചര്‍ച്ചയ്ക്കിടെ മര്‍ദനം

യുവതി ഇക്കാര്യങ്ങള്‍ നേരത്തേ സ്വന്തം വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഗർഭിണിയായ ശേഷവും ഭർത്താവ് മർദനം തുടർന്നതോടെയാണ് യുവതി വീട്ടുകാരോട് സംഭവങ്ങള്‍ പങ്കുവച്ചത്.

കഴിഞ്ഞ ദിവസം വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ എത്തിയപ്പോൾ ജൗഹർ ഭാര്യ നഹ്ലത്തിനെയും പിതാവ് സലീമിനെയും ക്രൂരമായി മർദിച്ചെന്നാണ് പരാതി. ഇരുവരും ആലുവയിലെ ആശുപത്രിയിൽ ചികിത്സ തേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.