കൊല്ലം: പെരുമ്പാവൂർ പ്രമോദ് കൊലക്കേസ് പ്രതി ഏഴ് വർഷങ്ങൾക്ക് ശേഷം ക്രൈംബ്രാഞ്ച് പിടിയിൽ. പെരുമ്പാവൂർ ടൗണിലെ ദർശൻ എന്ന പരസ്യസ്ഥാപനം നടത്തി വന്നിരുന്ന ബി അശോകൻ എന്നയാളെയാണ് വ്യാഴാഴ്ച ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
2014നാണ് കേസിനാസ്പദമായ സംഭവം. പ്രതി അശോകൻ ഫ്ലക്സ് ബോർഡ് പണിയുമായി ബന്ധപ്പെട്ട് മുടികൽ എന്ന സ്ഥലത്ത് ജോലി ചെയ്യാൻ പോയതോടെയാണ് സംഭവങ്ങൾ തുടങ്ങുന്നത്. ജോലി സ്ഥലത്ത് നിന്ന് പരിചയപ്പെട്ട പെൺകുട്ടിയെ പ്രതിയായ അശോകന്‍റെ സ്ഥാപനത്തിലേക്ക് ജോലിക്ക് ക്ഷണിച്ചിരുന്നു. എന്നാൽ പെൺകുട്ടി ജോലിക്ക് വരില്ലെന്ന് പറഞ്ഞു. ഇത് പ്രതിയുടെ സ്ഥാപനത്തിൽ തന്നെ സ്റ്റാഫായ പ്രമോദ് കാരണം ആണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. ഇതിന് പുറമെ പ്രമോദ് താഴ്ന്ന ജാതിക്കാരൻ ആയിട്ടും സമൂഹത്തിൽ പ്രത്യേക സ്ഥാനം കിട്ടുന്നത് പ്രമോദിനെ കൊല ചെയ്യാനുള്ള വിരോധത്തിന് കാരണമായെന്ന് എറണാകുളം ക്രൈംബ്രാഞ്ച് എസ്പി ടോമി സെബാസ്റ്റ്യൻ പറഞ്ഞു.
ആതേസമയം, തിരുവനന്തപുരം തൊടുപുഴ കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ ദർശൻ പ്രതിയാണെന്ന് ക്രൈംബ്രാഞ്ച് എസ്പി അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വിട്ടു.