ETV Bharat / state

മൂവാറ്റുപുഴയില്‍ ജോസഫ് വാഴക്കനെതിരെ പോസ്റ്ററുകള്‍ - പരാതി

സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്‍റ് ടി.ജെ വിനോദ് ഡിജിപിക്ക് പരാതി നൽകി.

poster against Joseph vazhakkan in Moovattupuzha  poster  Joseph vazhakkan  Moovattupuzha  മൂവാറ്റുപുഴയില്‍ ജോസഫ് വാഴക്കനെതിരെ പോസ്റ്ററുകള്‍  മൂവാറ്റുപുഴ  ജോസഫ് വാഴക്കന്‍  പോസ്റ്ററുകള്‍  പരാതി  ഡി.സി.സി പ്രസിഡന്‍റ്
മൂവാറ്റുപുഴയില്‍ ജോസഫ് വാഴക്കനെതിരെ പോസ്റ്ററുകള്‍
author img

By

Published : Feb 11, 2021, 10:31 PM IST

എറണാകുളം: കെ.പി.സി.സി വൈസ് പ്രസിഡൻറ് ജോസഫ് വാഴയ്ക്കനെതിരെ മൂവാറ്റുപുഴ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ. അപകീർത്തിപരമായ പോസ്റ്ററുകൾ വ്യാപകമായി പ്രചരിക്കുന്നതിനു പിന്നിൽ ആസൂത്രിത നീക്കമാണെന്നും ഇതിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്‍റ് ടി.ജെ വിനോദ് ഡിജിപിക്ക് പരാതി നൽകി. മൂവാറ്റുപുഴ ടൗൺ, മുളവൂർ, പായിപ്ര തുടങ്ങിയ പ്രദേശങ്ങളിലാണ് പോസ്റ്റർ വ്യാപകമായി കാണപ്പെട്ടത്.

ഇയാൾ മൂവാറ്റുപുഴയിലെ കോൺഗ്രസിന്‍റെ അന്തകൻ ആണെന്നും, ഈ ഗ്രൂപ്പ് മാനേജറെ ഞങ്ങൾക്ക് വേണ്ടേ വേണ്ട എന്നുമാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്. പോസ്റ്റർ പതിച്ചതിന് പിന്നിൽ എ - ഗ്രൂപ്പ് ആണെന്നും ആക്ഷേപം ഉയരുന്നുണ്ട്. എന്നാൽ പരാജയ ഭീതി മൂലം ഇടതുപക്ഷക്കാരാണ് പോസ്റ്റർ പതിക്കുന്നത് എന്നാണ് യുഡിഎഫ് വാദം. രാത്രി പോസ്റ്റർ പതിക്കുന്നതിന്‍റെയും പ്രതികള്‍ സഞ്ചരിച്ച നമ്പർ പ്ലേറ്റ് ഇല്ലാത്ത ചുവന്ന കാറിന്‍റെയും സിസിടിവി ദൃശ്യങ്ങൾ പാർട്ടി നേതൃത്വം ഡിസിസി ക്ക് കൈമാറിയിട്ടുണ്ട്. രണ്ടുപേരാണ് കാറിലുണ്ടായിരുന്നത് എന്നും, തിരിച്ചറിയാതിരിക്കാൻ ഇവർ മുഖംമൂടിയും ഓവർകോട്ടും ധരിച്ചിരുന്നതായും കണ്ടെത്തി.

മൂവാറ്റുപുഴയില്‍ ജോസഫ് വാഴക്കനെതിരെ പോസ്റ്ററുകള്‍

നഗരസഭാ പ്രദേശങ്ങളിൽ ഇതേ വേഷത്തിൽ തന്നെ ബൈക്കിലാണ് രണ്ടംഗസംഘം എത്തി പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്. 2010 ൽ മുവാറ്റുപുഴയിൽ ജോസഫ് വാഴക്കൻ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ ജോസഫ് വാഴക്കൻ പരാജയപ്പെട്ടിരുന്നു. വീണ്ടും മുവാറ്റുപുഴയിൽ മത്സര രംഗത്തേക്ക് സാധ്യതയുള്ള വ്യക്തിയാണ് ജോസഫ് വാഴക്കൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.