ETV Bharat / state

ക്രിസ്‌തുമസ്, പുതുവത്സരാഘോഷങ്ങൾ ലക്ഷ്യമിട്ട് എംഡിഎംഎ വില്‍പ്പന: ഒരാൾ അറസ്‌റ്റിൽ - ആഘോഷങ്ങൾ ലക്ഷ്യമിട്ട് എംഡിഎംഎ വില്‍പ്പന

ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്‌ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്

MDMA  Sale of MDMA  police arrested the man who sold MDMA  MDMA was seized  kerala news  malayalam news  ernakulam news  man arrested with mdma at aluva  ernakulam crime news  എംഡിഎംഎ വില്‌പന  എംഡിഎംഎയുമായി ഒരാൾ അറസ്‌റ്റിൽ  എംഡിഎംഎ പിടികൂടി  കേരള വാർത്തകൾ  മലയാളം വാർത്തകൾ  മയക്കുമരുന്ന് പിടികൂടി  ആഘോഷങ്ങൾ ലക്ഷ്യമിട്ട് എംഡിഎംഎ വില്‌പന  മയക്കുമരുന്ന് കച്ചവടം
എംഡിഎംഎയുമായി ഒരാൾ അറസ്‌റ്റിൽ
author img

By

Published : Dec 21, 2022, 3:52 PM IST

എറണാകുളം: ക്രിസ്‌തുമസ്, പുതുവത്സരാഘോഷങ്ങൾ ലക്ഷ്യമിട്ട് മാരക മയക്കുമരുന്നായ എംഡിഎംഎ വില്‌പന നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. ആലുവ കീഴ്‌മാട് മുടക്കാലിൽ ടിബിൻ (30) ആണ് എടത്തല പൊലീസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് 15.150 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്‌ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. കാറിൽ പ്രത്യേക അറയിൽ മൂന്നു കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. ക്രിസ്‌തുമസ് - പുതുവത്സര ആഘോഷങ്ങൾക്കായി വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യം.

മയക്കുമരുന്ന് കച്ചവടം നടത്തുന്ന ടിബിനെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. യുവാക്കൾക്കും വിദ്യാർഥികൾക്കും പ്രത്യേകം ചെറിയ പായ്‌ക്കറ്റുകളിലാക്കിയാണ് ഇയാൾ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി പി പി ഷംസ്, ഇൻസ്‌പെക്‌ടർ പി ജെ നോബിൾ, എസ്‌ഐ കെ കെ ഷെബാബ്, എഎസ്‌ഐമാരായ അബ്‌ദുൾ ജമാൽ, അബ്‌ദുൾ റഹ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഐ വി ബിനീഷ്, സിപിഒ അനീഷ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.