കൊച്ചിയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനി ഹെറോയിനുമായി പിടിയിൽ. അസം സ്വദേശി ടിങ്കു ബായിയെന്ന അസീസുൽ ഹക്കിനെയാണ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികളും വിദ്യാർത്ഥികളുമാണ് ഇയാളുടെ പ്രധാന ഇടപാടുകാർ.
കൊച്ചിയിലെ ഇടപാടുകാർക്കിടയിൽ ടിങ്കു മസാല എന്ന പേരിലാണ് ഇയാള്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നത്.ഒരു ഗ്രാം തൂക്കം വരുന്ന പത്ത് പാക്കറ്റുകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. അസമിലെ നൗഗാവിൽ നിന്നാണ് കേരളത്തിലേക്ക് ഹെറോയിൻ എത്തിക്കുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി ആലുവ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. ഗോപി അറിയിച്ചു.
ഈ മാസം ആദ്യം ആലുവ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് മതിബൂ എന്ന അസം സ്വദേശിയെ 2.75 ഗ്രാം ഹെറോയിനുമായി എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീംഅസീസുൽ ഹക്കിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.ഒരു ഗ്രാം തൂക്കം വരുന്ന ഒരു പാക്കറ്റ് ഹെറോയിന് 3000 രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്.ഇയാളുടെ സംഘത്തിലെ മറ്റുള്ളവരും ഉടന്‍ പിടിയിലാകുമെന്ന് എക്സൈസ് സംഘം പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.