ETV Bharat / state

കൗമാരക്കാരിലെ ലൈംഗിക ബന്ധം: പ്രത്യാഘാതവും ബോധവത്കരണവും പഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഹൈക്കോടതി

വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിനോടും സി.ബി.എസ്.ഇയോടും കോടതി നിര്‍ദേശിച്ചു. ഹർജി ഓഗസ്റ്റ് 31ലേക്ക് മാറ്റി.

author img

By

Published : Jun 9, 2022, 9:58 PM IST

Pocso law and the impact of torture should be the subject of study  പോക്‌സോ നിയമവും പീഡന പ്രത്യാഘാതവും പഠന വിഷയമാക്കണം  ലൈംഗിക കുറ്റകൃത്യം  ലൈംഗിക കുറ്റകൃത്യങ്ങള്‍  Sexual offenses
പോക്‌സോ നിയമവും പീഡന പ്രത്യാഘാതവും പഠന വിഷയമാക്കണം : ഹൈക്കോടതി

എറണാകുളം: കൗമാരപ്രായക്കാരില്‍ ലൈംഗിക ബന്ധം വര്‍ധിച്ചു വരുന്നുണ്ടെന്നും ഇതിന്‍റെ പ്രത്യാഘാതത്തെ കുറിച്ചുള്ള ബോധവത്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഹൈക്കോടതി. പോക്സോ നിയമവും പീഡന കേസുകളില്‍ അകപ്പെട്ടാലുള്ള ശിക്ഷയും പഠനവിഷയമാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിര്‍ദേശിച്ചു.

പോക്സോ കേസിലെ പ്രതിയുടെ ജാമ്യപേക്ഷ പരിഗണിക്കവെയാണ് സുപ്രധാനമായ നിര്‍ദേശം ഹൈക്കോടതി മുന്നോട്ട് വച്ചത്. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിനോടും സി.ബി.എസ്.ഇയോടും കോടതി നിര്‍ദേശിച്ചു. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നവരില്‍ കൂടുതലും സ്‌കൂള്‍ കുട്ടികളോ ചെറുപ്രായത്തിലുള്ളവരോ ആണ്.

എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ വിദ്യാര്‍ഥികളില്‍ നിയമ ബോധം സൃഷ്‌ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. കെൽസയെ (കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി) ഹര്‍ജിയില്‍ കോടതി സ്വമേധയ കക്ഷി ചേർത്തു. ഹർജി ഓഗസ്റ്റ് 31ലേക്ക് മാറ്റി.

also read: പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് യുവാക്കളെ മര്‍ദിച്ചതിന് ശേഷം തീകൊളുത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.