ETV Bharat / state

PM On Vaccine Certificate: 'നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്‌'; വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ വച്ചതില്‍ എന്താണ്‌ പ്രശ്‌നമെന്ന്‌ ഹൈക്കോടതി

PM On Vaccine Certificate: Kerala Highcourt: വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി ഹൈക്കോടതി.

Modi's photo on vaccination certificate  asks Kerala HC  What's wrong in carrying the pic of an elected PM  വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ  ഹര്‍ജി തള്ളി കേരള ഹൈക്കോടതി  ഹര്‍ജിക്കാരന്‌ രൂക്ഷ വിമര്‍ശനം
PM On Vaccine Certificate: 'നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്‌'; വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ വച്ചതില്‍ എന്താണ്‌ പ്രശ്‌നമെന്ന്‌ ഹൈക്കോടതി
author img

By

Published : Dec 13, 2021, 9:17 PM IST

Updated : Dec 14, 2021, 12:47 PM IST

കൊച്ചി: വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. ഹര്‍ജിക്കാരനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തി. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് ഹര്‍ജിക്കാരനോട് പറഞ്ഞ കോടതി, അദ്ദേഹം മറ്റേതെങ്കിലും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയല്ലല്ലോ, പിന്നെ എന്തിനാണ് ചിത്രം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വയ്ക്കുന്നതിനെ കുറിച്ച് ലജ്ജിക്കുന്നതെന്നും ചോദിച്ചു.

രാഷ്ട്രീയ വിയോജിപ്പിന്‍റെ പേരില്‍ എതിര്‍ക്കാന്‍ നില്‍ക്കരുതെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ നൂറ് കോടിയിലധികം ജനതയ്ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഫോട്ടോ പതിച്ചതില്‍ പ്രശ്‌നമില്ല. ഹര്‍ജിക്കാരന് മാത്രം എന്താണ് പ്രശ്‌നമെന്നും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും കോടതി ശാസിച്ചു.

ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണനാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഹര്‍ജിക്കാരനു നേരെ വിമര്‍ശനമുന്നയിക്കുകയും ഇന്ത്യന്‍ രൂപ നോട്ടില്‍ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കുന്നത് പോലെയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

ALSO READ: 15 മണിക്കൂർ റെയ്‌ഡ്‌, രഹസ്യ അറയില്‍ 17 പെൺകുട്ടികൾ, കണ്ടെത്തിയത് മേക്കപ്പ് റൂമിലെ കണ്ണാടി പൊട്ടിച്ചപ്പോൾ: വീഡിയോ കാണാം

Last Updated : Dec 14, 2021, 12:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.