ETV Bharat / state

ശമ്പള ഓർഡിനൻസിനെതിരെ ഹൈക്കോടതിയിൽ ഹർജി

ദുരന്തനിവാരണ നിയമം പാർലമെന്‍റിന്‍റെ അധികാര പരിധിയിൽ വരുന്നതാണ്. സംസ്ഥാന സർക്കാരിന് ഇത്തരത്തിൽ ഒരു ഓർഡിനൻസ് ഇറക്കാനുള്ള അധികാരമില്ലെന്നും ഹർജിയിൽ ചൂണ്ടികാണിക്കുന്നു

ശമ്പള ഓർഡിനൻസ്  ശമ്പള ഓർഡിനൻസിനെതിരെ ഹൈക്കോടതിയിൽ ഹർജി  plea against salary ordinance  salary ordinance
ഹർജി
author img

By

Published : May 4, 2020, 5:51 PM IST

എറണാകുളം: ശമ്പള ഓർഡിനൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. എൻജിഒ അസോസിയേഷനും എൻജിഒ സംഘും അടക്കമുള്ള സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്. കൊവിഡ് സാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെ മറികടക്കാനാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്. നിയമ വിരുദ്ധമായി ഇറക്കിയ ഓർഡിനൻസ് റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

ദുരന്തനിവാരണ നിയമം പാർലമെന്‍റിന്‍റെ അധികാര പരിധിയിൽ വരുന്നതാണ്. സംസ്ഥാന സർക്കാരിന് ഇത്തരത്തിൽ ഒരു ഓർഡിനൻസ് ഇറക്കാനുള്ള അധികാരമില്ലെന്നും ഹർജിയിൽ ചൂണ്ടികാണിക്കുന്നു. അതേസമയം ശമ്പള ഓർഡിനൻസിൽ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവൺമെന്‍റ് നഴ്‌സസ് യൂണിയനും കോടതിയിൽ ഹർജി നൽകി. കൊവിഡ് ഭീഷണിക്കിടയിൽ ജീവൻ പണയം വെച്ചാണ് തങ്ങൾ ജോലി ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ശമ്പളം കൂടി പിടിക്കാനുളള തീരുമാനം അംഗീകരിക്കരുതെന്നും സംഘടന ആവശ്യപ്പെടുന്നു. ഹർജികൾ ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.