ETV Bharat / state

പിറവം; കുർബാന നടത്താൻ ഓർത്തഡോക്‌സ് വിഭാഗത്തിന് അനുമതി - പിറവം പള്ളി തർക്കം; കുർബാന നടത്താൻ ഓർത്തഡോക്‌സ് വിഭാഗത്തിന് ഹൈക്കോടതി അനുമതി

സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.

പിറവം പള്ളി തർക്കം
author img

By

Published : Sep 27, 2019, 5:06 PM IST

Updated : Sep 27, 2019, 7:06 PM IST

എറണാകുളം: ഓർത്തഡോക്‌സ് വിഭാഗത്തിന് പിറവം വലിയ പള്ളിയിൽ ഞായറാഴ്‌ച കുർബാന നടത്താൻ ഹൈക്കോടതി അനുമതി നൽകി. കുർബാന സമയം പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും മുൻകൂട്ടി അറിയിക്കണമെന്നും കോടതി നിർദേശിച്ചു. 1934ലെ സഭാ ഭരണഘടന അംഗീകരിക്കുന്നവർക്ക് പിറവം വലിയ പള്ളിയിലെ ഞായറാഴ്‌ച പ്രാർഥനകളിൽ പങ്കെടുക്കാം. പള്ളിയിലെത്തുന്നവരെ തടയുകയോ മാർഗതടസം സൃഷ്‌ടിക്കുകയോ ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണം. പള്ളിയുടെ നിയന്ത്രണാധികാരം തുടർന്നും ജില്ലാ ഭരണകൂടത്തിനായിരിക്കും. പിറവം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗം സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതി നിർണായകമായ ഉത്തരവുകൾ പുറപ്പെടുവിച്ചത്.

ഹർജിക്കാരിലൊരാളായ ഫാദര്‍ സ്‌കറിയ വട്ടക്കാട്ടിലിന്‍റെ സഹോദരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മൃതദേഹം ഇന്ന് പിറവം പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കാൻ അനുവദിക്കണമെന്നും അടുത്ത ഞായറാഴ്‌ച കുർബാന നടത്താൻ അനുമതി നൽകണമെന്നും ഓർത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. മരിച്ചവരെ സംസ്‌കരിക്കാൻ സംവിധാനം വേണമെന്ന് വാക്കാൽ പരാമർശിച്ച ഡിവിഷൻ ബെഞ്ച് ഇത് രണ്ടും അനുവദിക്കുകയും ചെയ്തു. സഭാ തര്‍ക്കം നിലനില്‍ക്കുന്ന പിറവം സെന്‍റ് മേരീസ് പള്ളി ഏറ്റെടുത്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ പള്ളിയില്‍ നിന്ന് യാക്കോബായ വിഭാഗക്കാരെ പൂർണമായി നീക്കം ചെയ്‍തതായും നിലവിൽ സംഘർഷാവസ്ഥയില്ലന്നും സര്‍ക്കാര്‍ കോടതിയിൽ റിപ്പോർട്ട് നൽകി. പള്ളിയുടെ ഭരണപരമായ അധികാരമുൾപ്പടെ തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗം സമർപ്പിച്ച ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും.

Intro:Body:ഓർത്തഡോക്സ് വിഭാഗത്തിന് പിറവം വലിയ പള്ളിയിൽ ഞായറാഴ്ച കുർബാന നടത്താൻ ഹൈക്കോടതി അനുമതി നൽകി. കുർബാന സമയം പോലീസിനെയും ജില്ലാ ഭരണകൂടത്തെയും മുൻകൂട്ടി അറിയിക്കണമെന്നും കോടതി നിർദേശിച്ചു.1934 ലെ സഭാ ഭരണഘടന അംഗീകരിക്കുന്നവർക്ക് പിറവം വലിയ പള്ളിയിലെ ഞായറാഴ്ച പ്രാർത്ഥനകളിൽ പങ്കെടുക്കാം. പള്ളിയിലെത്തുന്നവരെ തടയുകയോ മാർഗതടസ്സം സൃഷ്ട്ടിക്കുകയോ ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലയക്കണം. പള്ളിയുടെ നിയന്ത്രണാധികാരം തുടർന്നും ജില്ലാ ഭരണകൂടത്തിനായിരിക്കും. പിറവം പള്ളിയിൽ സുപ്രിം കോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതി നിർണ്ണായകമായ ഉത്തരവുകൾ നൽകിയത്.
സഭാ തര്‍ക്കം നിലനില്‍ക്കുന്ന പിറവം സെന്‍റ് മേരീസ് പള്ളി ഏറ്റെടുത്തതായി സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇന്നലെ സംഘര്‍ഷമുണ്ടായ പള്ളിയില്‍ നിന്ന് യാക്കോബായ വിഭാഗക്കാരെ പൂർണമായി നീക്കം ചെയ്‍തതായും നിലവിൽ സംഘർഷാവസ്ഥയില്ലന്നും സര്‍ക്കാര്‍ കോടതിയിൽ റിപ്പോർട്ട് നൽകി. പള്ളിയുടെ ഭരണപരമായ അധികാരമുൾപ്പടെ തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Etv Bharat
KochiConclusion:
Last Updated : Sep 27, 2019, 7:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.