ETV Bharat / state

പോപ്പുലർ ഫ്രണ്ടിന് ആയുധ പരിശീലനം; മുഹമ്മദ് മുബാറക്കിനെ റിമാൻഡ് ചെയ്‌തു - PFI Leader Muhammad Mubarak remanded

അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍ഡ് ചെയ്യണമെന്ന എൻഐഎയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട്  പോപ്പുലര്‍ ഫ്രണ്ട് അഡ്വ മുബാറക്  പിഎഫ്‌ഐ  എൻഐഎ  PFI  Popular Front  മുബാറക്കിനെ റിമാൻഡ് ചെയ്‌തു  Muhammad Mubarak remanded
മുഹമ്മദ് മുബാറക്കിനെ റിമാൻഡ് ചെയ്‌തു
author img

By

Published : Jan 7, 2023, 8:00 PM IST

എറണാകുളം: പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകനും അഭിഭാഷകനുമായ എടവനക്കാട് സ്വദേശി മുഹമ്മദ് മുബാറക്കിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. അഞ്ച് ദിവസത്തെ എൻഐഎ കസ്റ്റഡി അനുവദിച്ചതിനെ തുടർന്നാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. പോപ്പുലർ ഫ്രണ്ടിന്‍റെ രഹസ്യ വിഭാഗത്തിന്‍റെ ഭാഗമായി പ്രവർത്തിച്ചിരുന്ന അഡ്വക്കറ്റ് മുബാറക്കിനെ എൻഐഎ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.

അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാലും, പ്രതി തെളിവ് നശിപ്പിക്കാൻ സാധ്യതയുള്ളതിനാലും പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍ഡ് ചെയ്യണമെന്ന് എൻഐഎ ആവശ്യപ്പെടുകയായിരുന്നു. നിയമോപദേശകൻ്റെ മറവിൽ അഡ്വ. മുബാറക് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ആയുധ പരിശീലനം നൽകിയെന്നാണ് എൻഐഎയുടെ ആരോപണം. ആർക്കെല്ലാം ആയുധ പരിശീലനങ്ങൾ നൽകി, എവിടെ വച്ചാണ് പരിശീലനങ്ങൾ നൽകിയത് തുടങ്ങിയ കാര്യങ്ങളാണ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്നത്.

എടവനക്കാടുള്ള മുബാറക്കിന്‍റെ വീട്ടിൽ എന്‍ഐഎ നടത്തിയ റെയ്‌ഡിനെ തുടർന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്‌തത്. മുബാറക്ക് പോപ്പുലർ ഫ്രണ്ടിന്‍റെ ഹിറ്റ് ലിസ്റ്റിലുള്ളവരെ വധിക്കാന്‍ ലക്ഷ്യമിട്ടുള്ള സംഘത്തിലെ അംഗമാണെന്നും എൻഐഎ റിമാന്‍ഡ്‌ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന വ്യാപകമായി എൻഐഎ നടത്തിയ റെയ്‌ഡിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത നാല് മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ മുബാറക്കിനെ മാത്രമായിരുന്നു അറസ്റ്റ് ചെയ്‌തത്. പോപ്പുലർ ഫ്രണ്ടിന്‍റെ രണ്ടാം നിര നേതാക്കളുടെ വീടുകളിലായിരുന്നു കഴിഞ്ഞ ഡിസംബർ 29ന് പുലർച്ചെ രണ്ട് മണി മുതൽ മിന്നൽ പരിശോധന നടത്തിയത്. സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിലായിരുന്നു റെയ്‌ഡ് നടത്തിയത്.

എറണാകുളം ജില്ലയിൽ മാത്രം ഒരു ഡസൻ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഞാറക്കൽ, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്. നിലവിൽ റിമാന്‍ഡിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളെ തുടർന്നാണ് രണ്ടാം നിര നേതാക്കളുടെ വീടുകളിൽ പരിശോധന നടത്തിയത്.

ALSO READ: 'ആയുധ പരിശീലനം നൽകി'; പിഎഫ്ഐ പ്രവർത്തകൻ മുഹമ്മദ് മുബാറക്ക് എൻഐഎ കസ്‌റ്റഡിയിൽ

നിരോധനത്തെ നേരിടാൻ മുൻ നിര നേതാക്കൾ പിടിയിലായാൽ രണ്ടാം നിര നേതാക്കൾ സംഘടന നയിക്കുകയെന്ന തന്ത്രം പോപ്പുലർ ഫ്രണ്ട് സ്വീകരിക്കുന്നതായാണ് ദേശീയ അന്വേഷണ ഏജൻസി സംശയിക്കുന്നത്. ഇതിന് തടയിടുന്നതിനും പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിന് കാരണമായ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് എൻഐഎ പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണം ശക്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.