ETV Bharat / state

വാട്ട്സ് ആപ്പ്‌ നിരോധിക്കണം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാൻ വാട്ട്സ് ആപ്പിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യം

petition-filed  high-court-seeking-ban-whatsapp  high-court  വാട്ട്സ് ആപ്പ്‌ നിരോധിക്കണം  പൊതുതാൽപര്യ ഹർജി  ഹൈക്കോടതി ഇന്ന് പരിഗണിക്കും  High Court will hear the public interest litigation
വാട്ട്സ് ആപ്പ്‌ നിരോധിക്കണം; പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
author img

By

Published : Jun 28, 2021, 11:16 AM IST

എറണാകുളം: വാട്ട്സ് ആപ്പിനെ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് (ജൂൺ 28) പരിഗണിക്കും. കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്ട്സ് ആപ്പ് നിരോധിക്കണമെന്ന ആവശ്യമാണ് ഹർജിയിൽ ഉന്നയിക്കുന്നത്. കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാൻ വാട്ട്സ് ആപ്പിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

also read:രാമനാട്ടുകരയില്‍ വീണ്ടും അപകടം, ലോറിയും ജീപ്പും കൂട്ടിയിടിച്ച് 2 മരണം

വാട്‌സ്‌ ആപ്പ്‌ ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായും ഹർജിയിൽ ആരോപിക്കുന്നു. വാട്‌സ്‌ ആപ്പ്‌ ഡേറ്റയിൽ കൃത്രിമത്വം നടക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടികാണിക്കുന്നു.

ഈ സാഹചര്യത്തിൽ വാട്‌സ്‌ ആപ്പ്‌ ഡേറ്റ കേസുകളിൽ തെളിവായി സ്വീകരിക്കരുതെന്ന ആവശ്യവും ഹർജിയിലുണ്ട്.
കുമളി സ്വദേശി ഓമനക്കുട്ടൻ ആണ് വാട്ട്സ് ആപ്പിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.