എറണാകുളം : ചീഫ് ജസ്റ്റിസിനെയും ജഡ്‌ജിയേയും അടക്കം എതിർ കക്ഷികളാക്കി ഹൈക്കോടതിയിൽ ഹർജി. ജസ്റ്റിസ് മേരി ജോസഫ് പരിഗണിക്കുന്ന കേസുകളുടെ എണ്ണം പ്രതിദിനം 20 ആയി വെട്ടിക്കുറച്ചതിനെതിരെയാണ് ഹർജി. ഹൈക്കോടതി അഭിഭാഷകൻ യശ്വന്ത് ഷേണായി ആണ് ഹർജിക്കാരൻ.
ജഡ്‌ജിമാര്‍ പരിഗണിക്കേണ്ട ഹർജികളുടെ എണ്ണത്തിലുൾപ്പടെ കൃത്യമായ മാനദണ്ഡം വേണമെന്നാണാവശ്യം. ജഡ്‌ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിക്കുന്നതിൽ തുല്യത ലംഘിക്കാൻ ചീഫ് ജസ്റ്റിസിന് കഴിയില്ലെന്നുമാണ് വാദം.50 ഹർജികളെങ്കിലും ദിവസം ഓരോ ബഞ്ചും പരിഗണിക്കാൻ ഉത്തരവിടണമെന്നും ആവശ്യമുണ്ട്.
ഹർജി പരിഗണിച്ച സിംഗിൾ ബഞ്ച്, അഭിഭാഷകനെ നിയോഗിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദേശം നൽകി.