എറണാകുളം : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗതാഗത കുരുക്ക് ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി. റോഡ് മുഴുവൻ 'ജോഡോ' യാത്രക്കാർ കൈയടക്കുന്നു എന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.യാത്ര ദേശീയപാതയിൽ ഒരുഭാഗത്ത് കൂടി മാത്രമാക്കണമെന്നാണ് ആവശ്യം.
മറുഭാഗം ഗതാഗതത്തിനായി തുറക്കാൻ ഹൈക്കോടതി നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. യാത്രയുടെ ഭാഗമായുള്ള പൊലീസ് സുരക്ഷയ്ക്ക് സംഘാടകരിൽ നിന്നും പണം ഈടാക്കണമെന്നും ആവശ്യമുണ്ട്. ഹൈക്കോടതി അഭിഭാഷകനായ കെ വിജയനാണ് ഹർജിക്കാരൻ.
ഹർജി മറ്റന്നാൾ ഹൈക്കോടതി പരിഗണിക്കും. ഇന്ന്(20.09.2022) ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയിൽ പ്രവേശിക്കാനിരിക്കെയാണ് ഹർജി കോടതിയിൽ എത്തിയത്. നാളെ മുതലാണ് ജില്ലയിൽ പര്യടനം.