എറണാകുളം: പെരുമ്പാവൂരിൽ കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. പാലക്കാട് വെട്ടിക്കാട്ട് വീട്ടില്‍ ഡാനി ജോസ് (33) ആണ് മരിച്ചത്. കോട്ടയം സൗത്ത് പാമ്പാടി കൂരോപ്പട കെ.എസ്.ഇ.ബി ഓഫീസിലെ കാഷ്യറാണ് ഡാനി ജോസ്. പെരുമ്പാവൂർ എം.സി റോഡിലാണ് അപകടം നടന്നത്. കാലടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ബുള്ളറ്റില്‍ ഇടിയ്ക്കുകയായിരുന്നു. മറ്റൊരു വാഹനത്തിൽ ഇടിച്ച ശേഷമാണ് കാർ നിന്നത്. പാലക്കാട് നിന്നും കോട്ടയം സൗത്ത് പാമ്പാടി കൂരോപ്പടയിലെ ജോലി സ്ഥലത്തേക്ക് പോകും വഴിയാണ് ഡാനി ജോസ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഡാനി ജോസിനെ ഉടന്‍തന്നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ ഭാഗീകമായി തകര്‍ന്നു.
കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് യുവാവ് മരിച്ചു - Perumbavoor accident
പാലക്കാട് വെട്ടിക്കാട്ട് വീട്ടില്‍ ഡാനി ജോസ് (33) ആണ് മരിച്ചത്.