ETV Bharat / state

വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകാനാവശ്യമായ പണമില്ല; കെഎസ്ആർടിസി ഹൈക്കോടതിയിൽ - വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ

കൈവശമുള്ള തുക ഉപയോഗിച്ച് എല്ലാവർക്കുമായി സമാശ്വാസ ധനം നൽകാമെന്ന് കെഎസ്ആർടിസി.

pension benefits of ksrtc employees  kerala high court  ksrtc employees pension  ksrtc employees  ksrtc  ksrtc plea in high court  കെഎസ്ആർടിസി ഹൈക്കോടതിയിൽ  കെഎസ്ആർടിസി വിരമിച്ച ജീവനക്കാർക്ക് പെൻഷൻ  കെഎസ്ആർടിസി  കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ  വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ  കെഎസ്ആർടിസി ഹർജി ഹൈക്കോടതി
കെഎസ്ആർടിസി
author img

By

Published : Feb 14, 2023, 2:17 PM IST

എറണാകുളം: വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകാനാവശ്യമായ പണമില്ലെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ. 45 ദിവസത്തിനുള്ളിൽ 10 കോടിയിലധികം രൂപ കണ്ടെത്താനാവില്ല. 2022 ജനുവരി മുതൽ ഡിസംബർ വരെ വിരമിച്ച 1001 പേരെ മൂന്ന് വിഭാഗമായി തിരിച്ച് വിരമിക്കൽ ആനുകൂല്യം നൽകാനാവശ്യമായ തുക സംബന്ധിച്ച കണക്ക് കെഎസ്ആർടിസി ഹൈക്കോടതിയിൽ സമർപ്പിച്ചു.

ആദ്യഘട്ടം ജനുവരി മുതൽ മാർച്ച് 31 വരെ വിരമിച്ച 174 പേർക്ക് ധനസഹായം നൽകാനായി 12,16,00,000ലധികം രൂപ വേണം. രണ്ടാം ഘട്ടം ഏപ്രിൽ 30നും ജൂൺ 30നും ഇടയിൽ വിരമിച്ചവർക്ക് ആനുകൂല്യം നൽകാനായി 51,56,34,000 രൂപയാണ് വേണ്ടത്. മൂന്നാം ഘട്ടം ഡിസംബർ 31 വരെയുള്ള ജീവനക്കാർക്കാണ് ആനുകൂല്യം നൽകാനായി ആറരക്കോടിയും വേണമെന്നാണ് കെഎസ്ആർടിസിയുടെ കണക്ക്.

ആകെ 68,23,00,000 രൂപയാണ് വേണ്ടത്. എന്നാൽ, കൈവശമുള്ള 10,01,00,000 രൂപ വച്ച് എല്ലാവർക്കുമായി സമാശ്വാസ ധനമായി നൽകാമെന്നും മറ്റ് വഴി മുന്നിലില്ലെന്നും കെഎസ്ആർടിസി കോടതിയെ അറിയിക്കും.

അതേസമയം, പെൻഷൻ ആനുകൂല്യ വിതരണവുമായി ബന്ധപ്പെട്ട കെഎസ്ആർടിസിയുടെ ഹർജികൾ ഹൈക്കോടതി പരിഗണിക്കുകയാണ്. കഴിഞ്ഞ മാസത്തെ വരുമാനത്തിന്‍റെ 10% പെൻഷൻ ആനുകൂല്യങ്ങൾക്കായി മാറ്റി വയ്‌ക്കണമെന്നാണ് കോടതി നിർദേശം. എന്നാൽ, ശമ്പളയിനത്തിൽ തന്നെ കിട്ടിയ വരുമാനം ഉപയോഗിച്ചു കഴിഞ്ഞുവെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.