എറണാകുളം: കൊവിഡ് അതിരൂക്ഷമായ ഘട്ടത്തിൽ പീസ് വാലി കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ പെരുമ്പാവൂരിൽ പ്രവർത്തനം ആരംഭിച്ചു. കോതമംഗലം പീസ് വാലിയുടെ നേതൃത്വത്തിൽ മരവ്യവസായികളുടെ സൗഹൃദ കൂട്ടായ്മയായ സോപ്‌മ ക്ലബ്ബിന്‍റെയും തണ്ടേക്കാട് മുസ്ലിം ജമാഅത്തിന്‍റെയും സഹകരണത്തോടെയാണ് സെന്‍റർ ആരംഭിച്ചത്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്, വെങ്ങോല ഗ്രാമപഞ്ചായത്ത് എന്നിവയുടെ മേൽനോട്ടത്തിലാണ് സെന്‍റർ പ്രവർത്തിക്കുന്നത്.
Also Read:വാഹന വകുപ്പ് പിടിച്ചെടുത്ത ടാങ്കര്‍ ഓക്‌സിജനുമായി കൊച്ചിയിലെത്തി
50 ഓക്സിജൻ ബെഡ്, രണ്ട് വെന്‍റിലേറ്റർ, അഞ്ച് സെമി വെന്‍റിലേറ്റർ, ഡിഫിബ്രില്ലേറ്റർ, എക്സ്-റേ, ഇസിജി ലാബ് കൊവിഡ് സെന്‍ററിന്‍റെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ളത്. ഡോക്ടർ, നഴ്സ് എന്നിവരുടെ മുഴുവൻ മുഴുവൻ സമയവും സെന്‍ററിൽ ലഭിക്കും.
നൂറോളം സന്നദ്ധ പ്രവർത്തകർ സെന്‍ററിൽ പ്രവർത്തിക്കും. കൊവിഡ് ബാധിച്ച ആദ്യഘട്ട ചികിത്സ ഫലപ്രദമല്ലാത്ത രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. ഒന്നേകാൽ കോടി രൂപ ചെലവിലാണ് ട്രീറ്റ്‌മെന്‍റ് സെന്‍റർ ഒരുക്കിയിരിക്കുന്നത്.