എറണാകുളം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. നിര്‍മാണ കമ്പനി എം.ഡി. സുമിത് ഗോയല്‍ ഉൾപ്പെടെ നാലുപ്രതികളുടെ ജാമ്യഹർജിയെ എതിര്‍ത്തുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേസുമായി ബന്ധപ്പെട്ട പ്രധാനപ്രതികള്‍ എല്ലാവരും തന്നെ കമ്പനിയുടെ ജീവനക്കാരോ കമ്പനിയുമായി ബന്ധമുള്ളവരോ ആണ്. നിരവധി പേര്‍ക്ക് കൈക്കൂലി നല്‍കിയിട്ടുണ്ട്. പേരുകള്‍ വെളിപ്പെടുത്താന്‍ എം ഡി തന്നെ ഭയപ്പെടുന്ന സാഹചര്യത്തില്‍ മറ്റു ജീവനക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് വിജിലന്‍സ് പറയുന്നു.
കരാറുകാരന്‍ സുമിത് ഗോയലിന് രാഷ്ട്രീയ നേതാക്കള്‍ ആരെല്ലാമെന്ന് അറിയാം. കൈക്കൂലി വാങ്ങിയ പൊതുപ്രവര്‍ത്തകരുടെ പേര് വെളിപ്പെടുത്താന്‍ സുമിത് ഗോയല്‍ ഭയക്കുന്നുവെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിനാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു.ആര്‍ഡിഎസ് കമ്പനിയുടെ ബാധ്യത തീര്‍ക്കാനാണ് മുന്‍കൂറായി വാങ്ങിയ പണം ഉപയോഗിച്ചതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.